Tuesday, August 20, 2019 Last Updated 35 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.15 AM

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഓ.പി. പ്രവര്‍ത്തനം നിശ്‌ചലം

uploads/news/2019/06/315620/p1.jpg

പത്തനംതിട്ട: പശ്‌ചിമ ബംഗാളില്‍ സമരംചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്നലെ ജില്ലയിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ഓ.പി പ്രവര്‍ത്തനം തടസപ്പെട്ടത്‌ രാവിലെ രോഗികളെ വലച്ചു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ രാവിലെ രണ്ട്‌ മണിക്കൂര്‍ ഒക. പി ബഹിഷ്‌ക്കരിച്ച്‌ സമരത്തില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗവും ശസ്‌ത്രക്രിയകളും പതിവ്‌ പോലെ നടന്നു. സ്വകാര്യ പ്രാക്‌ടീസ്‌ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രി ഒ.പിയില്‍ രാവിലെ വലിയ തിരക്ക്‌ അനുഭവപ്പെട്ടു. പത്ത്‌ മണിയ്‌ക്ക്‌ ശേഷമാണ്‌ ഓ.പിയില്‍ ഡോക്‌ടര്‍മാര്‍ എത്തിയത്‌. ദൂര സ്‌ഥലങ്ങളില്‍ നിന്ന്‌ എത്തിയവര്‍ക്ക്‌ പത്ത്‌ മണി വരെ കാത്ത്‌ നില്‍ക്കേണ്ടി വന്നു. അപ്പോഴേക്കും ഓ.പി ടിക്കറ്റ്‌ കൗണ്ടറില്‍ വലിയ തിരക്കായി. തിങ്കളാഴ്‌ചയായതിനാല്‍ എല്ലാ ആശുപത്രികളിലും വലിയ തിരക്ക്‌ അനുഭവപ്പെട്ടിരുന്നു. സമരത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലും ഓ.പി പ്രവര്‍ത്തിച്ചില്ല. ബുക്ക്‌ ചെയ്യുമ്പോള്‍ ഡോക്‌ടര്‍മാര്‍ ഇല്ലെന്ന്‌ അറിഞ്ഞതിനാലാവും സ്വകാര്യ ആശുപത്രികളില്‍ വലിയ തിരക്കില്ലായിരുന്നു. ദന്താശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചില്ല.

കോഴഞ്ചേരി: രാജ്യവ്യാപകമായി നടന്ന ഡോക്‌ടര്‍മാരുടെ പണിമുടക്ക്‌ ജില്ലാ ആശുപത്രിയിലും പൂര്‍ണമായിരുന്നു. ഓ.പി പൂര്‍ണ്ണമായും രാവിലെ പ്രവര്‍ത്തിച്ചില്ല. അവശ്യ വിഭാഗങ്ങളില്‍ ഡോക്‌ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ഉച്ചയോടെ ഓ.പി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ദിവസേന 900 മുതല്‍ 1350 രോഗികള്‍ വരെ ജില്ലാ ആശുപത്രിയിലെ ഓ.പിയില്‍ എത്താറുണ്ട്‌.
എന്നാല്‍ ഇന്നലെ ഇതിന്റെ പകുതിയോളം പേര്‌ മാത്രമേ എത്തിയുള്ളൂ. സമരം ആണെന്ന്‌ അറിഞ്ഞതോടെ നിരവധി പേര്‍ മടങ്ങി. കാത്തിരുന്ന്‌ ചികിത്സ തേടിയവരുമുണ്ട്‌. മഴക്കാലമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പനിയടക്കം രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിരുന്നു.

കോന്നി: പ്രതിഷേധത്തിന്റെ ഭാഗമായി താലൂക്ക്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി. 17 ഡോക്‌ടര്‍മാരാണ്‌ ഇവിടെ ഉള്ളത്‌. ഇവര്‍ എല്ലാവരും രാവിലെ ഒമ്പതു മണി മുതല്‍ 10 വരെ പണിമുടക്കി.
ഇതോടെ രാവിലെ ഓ.പിയില്‍ എത്തിയ രോഗികള്‍ ഒരു മണിക്കൂര്‍ വലഞ്ഞു. മലയോര മേഖലകളില്‍ നിന്ന്‌ ഉള്‍പ്പടെ നിരവധി രോഗികളാണ്‌ താലൂക്ക്‌ ആശുപത്രിയെ ആശ്രയിക്കുന്നത്‌.

Ads by Google
Advertisement
Tuesday 18 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW