Friday, August 23, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.14 AM

നഗരസഭയില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു വ്യാപാരികള്‍ സമരരംഗത്ത്‌; ഇന്ന്‌ ധര്‍ണ

പത്തനംതിട്ട: മാലിന്യ പ്രശ്‌നത്തില്‍ നഗരസഭയുടെ നിഷേധാത്മക നിലപാടിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി മുനിസിപ്പല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന്‌ മാര്‍ച്ചും നഗരസഭ കാര്യാലയത്തിനു മുമ്പില്‍ ധര്‍ണയും നടത്തും. രാവിലെ 10 ന്‌ കലക്‌ടറേറ്റ്‌ ജങ്‌ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച്‌ ഏകോപനസമിതി മുനിസിപ്പല്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ശശി ഐസക്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.
നഗരസഭയുടെ മുമ്പില്‍ ഉപരോധസമരം ജില്ലാ പ്രസിഡന്റ്‌ എ.ജെ. ഷാജഹാന്‍ ഉദ്‌ഘാടനം ചെയ്യും.
വിവിധ വ്യാപാര സംഘടനാ ഭാരവാഹികള്‍, രാഷ്ര്‌ടീയ നേതാക്കള്‍, പൗരസമിതി പ്രവര്‍ത്തകര്‍, റസിഡന്‍സ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്‌ നഗരസഭ നിഷേധാത്മക നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ ഏകോപനസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മാലിന്യം അതാത്‌ സ്‌ഥലങ്ങളില്‍ കെട്ടിക്കിടക്കുകയാണ്‌. മാലിന്യം ശേഖരിക്കേണ്ടതില്ലെന്ന നഗരസഭ കൗണ്‍സില്‍ തീരുമാനത്തിലൂടെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറുകയായിരുന്നു. വ്യക്‌തികള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും മാലിന്യ ശേഖരണത്തിന്‌ അനുമതി നല്‍കിയതു നഗരസഭയാണ്‌. ഇതോടെ മാലിന്യ ശേഖരണവും സംസ്‌കരണവും നഗരസഭയുടെ ഉത്തരവാദിത്വത്തില്‍ അല്ലാതായി.
മാലിന്യ ശേഖരണത്തിന്‌ വന്‍ തുക ഏജന്‍സികള്‍ വാങ്ങിയിരുന്നുവെങ്കിലും വ്യാപാരികള്‍ ഇതിനോടു സഹകരിച്ചു. നഗരസഭ ആവിഷ്‌കരിച്ച തുമ്പൂര്‍മൂഴി പദ്ധതി അശാസ്‌ത്രീയവുംഅപര്യാപ്‌തവുമായിരുന്നു. നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാലിന്യം ശേഖരിക്കുകയും ആധുനിക സംസ്‌കരണ പ്ലാന്റ്‌ നിര്‍മിച്ച്‌ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയുമാണ്‌ വേണ്ടതെന്നും ഏകോപനസമിതി മുനിസിപ്പല്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ശശി ഐസക്‌, ജനറല്‍ സെക്രട്ടറി ടി.ടി. അഹമ്മദ്‌, ട്രഷറര്‍ ഗീവര്‍ ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ കെ.ജി. ജയിംസ്‌, സെക്രട്ടറി മനോജ്‌ പി. ആനന്ദ്‌ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 18 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW