Monday, August 26, 2019 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.14 AM

കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക്‌ കണ്‍സഷന്‍ നിഷേധിക്കുന്നു

പത്തനംതിട്ട: ശനിയാഴ്‌ച പ്രവൃത്തി ദിവസമുള്ള കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക്‌ സ്വകാര്യ ബസുകള്‍ കണ്‍സഷന്‍ നിഷേധിക്കുന്നു.
എന്നാല്‍, കേന്ദ്രീയ വിദ്യാലയത്തിലെ മാത്രമല്ല, മറ്റു വിദ്യാര്‍ഥികള്‍ക്ക്‌ അടക്കം ശനിയും ഞായറും സ്വകാര്യ ബസുകള്‍ കണ്‍സഷന്‍ നല്‍കണമെന്നും പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ ജിജി ജോര്‍ജ്‌ പറഞ്ഞു. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ്‌ ശനിയാഴ്‌ച ദിവസം സ്വകാര്യ ബസ്‌ ജീവനക്കാര്‍ കണ്‍സഷന്‍ നിഷേധിച്ചത്‌. ഈ റൂട്ടിലോടുന്ന അല്‍ അമീന്‍ എന്ന ബസ്‌ മാത്രമാണ്‌ കണ്‍സഷന്‍ നിഷേധിക്കുന്നത്‌. മറ്റു ബസുകള്‍ കുട്ടികള്‍ക്ക്‌ സൗജന്യ നിരക്കിലുള്ള യാത്ര അനുവദിക്കുന്നുണ്ട്‌.
കേന്ദ്രീയ വിദ്യാലയം വിട്ടുകഴിഞ്ഞ്‌ 3.10 ന്‌ മുറിപ്പാറയിലെത്തുന്ന സ്വകാര്യ ബസാണ്‌ അല്‍അമീന്‍. കഴിഞ്ഞ ശനിയാഴ്‌ച ബസില്‍ കയറിയ കുട്ടികളോട്‌ കണ്ടക്‌ടര്‍ ഫുള്‍ ടിക്കറ്റ്‌ ആവശ്യപ്പെട്ടു. ശനിയാഴ്‌ച ദിവസം കണ്‍സഷന്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ പിടിവാശി. കുട്ടികള്‍ എതിര്‍ത്തതോടെ ബസ്‌ നിര്‍ത്തിയിടുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്‌തു. വിദ്യാര്‍ഥികള്‍ അറിയിച്ചത്‌ അനുസരിച്ച്‌ രക്ഷിതാക്കള്‍ ആര്‍.ടി.ഓയുമായി ബന്ധപ്പെട്ടപ്പോഴാണ്‌ ശനിയും ഞായറുമടക്കം വിദ്യാര്‍ഥികള്‍ക്ക്‌ കണ്‍സഷന്‌ അര്‍ഹതയുണ്ടെന്ന്‌ ആര്‍.ടി.ഒ അറിയിച്ചത്‌. അല്‍ അമീന്‍ ബസിനെതിരേ പരിശോധന നടത്തുന്നതിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ആര്‍.ടി.ഒ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ സ്‌കൂള്‍ വിട്ട സമയത്ത്‌ ഈ ബസ്‌ മുറിപ്പാറയില്‍ നിര്‍ത്താതെ പോവുകയാണുണ്ടായത്‌.
ഈ വിവരവും രക്ഷിതാക്കള്‍ ആര്‍.ടി.ഓയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. നടപടി ഉണ്ടായില്ലെങ്കില്‍ ബസ്‌ തടയുമെന്ന്‌ രക്ഷിതാക്കള്‍ അറിയിച്ചിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ കണ്‍സഷന്‍ നിഷേധിച്ചാല്‍ ആര്‍.ടി.ഓ, ബസുടമകള്‍ എന്നിവരെ പ്രതിയാക്കി ബാലാവകാശ കമ്മിഷനിലും പരാതി നല്‍കാന്‍ നീക്കമുണ്ട്‌.

Ads by Google
Advertisement
Tuesday 18 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW