Friday, August 23, 2019 Last Updated 23 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.13 AM

പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ തല ചായ്‌ക്കാനിടമില്ലാതെ ഒരു കുടുംബം

കുമരകം: കഴിഞ്ഞ മഹാപ്രളയത്തില്‍ രണ്ടാഴ്‌ച വെള്ളം കയറിക്കിടന്നു ഭിത്തികള്‍ വിണ്ടു പൊട്ടിയും മേല്‍കൂര ഭൂരിഭാഗവും നിലംപൊത്തിയും നാശം സംഭവിച്ചിട്ടും സഹായം നിഷേധിക്കപ്പെട്ട കുടുബം കലക്‌ടര്‍ക്കു പരാതി നല്‍കി. കുമരകം 16ാം വാര്‍ഡില്‍ പള്ളിത്തോപ്പില്‍ കല്ലുകണ്ടത്തില്‍ ജോസഫ്‌ (കുഞ്ഞുമോന്‍ 74) ആണു കലക്‌ടര്‍ക്കു പരാതി നല്‍കിയത്‌.
കഴിഞ്ഞ ഓഗസ്‌റ്റിലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അയല്‍ വീടുകള്‍ക്കു സാമ്പത്തിക സഹായം നല്‍കിയ അധികൃതര്‍ ജോസഫിന്റെ വീടിനു മാത്രം ധനസഹായം നല്‍കിയില്ല. പഞ്ചായത്തിലും വില്ലേജിലും അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന്‌ അധികൃതര്‍ വന്നു കണ്ടു ബോധ്യപ്പെട്ടിട്ടും സഹായധനം മാത്രം ലഭിച്ചില്ലെന്നാണു ജോസഫ്‌ പറയുന്നത്‌.വീടിന്റെ ദുരവസ്‌ഥയെ തുടര്‍ന്നു പ്രാണഭയത്താല്‍ ഭാര്യ റോസമ്മയും മക്കളും ഈ വീട്ടിലെ വാസം അവസാനിപ്പിച്ചു.
ഭാര്യ വീട്ടുവേല ചെയ്യുന്ന ചവിട്ടുവേലിയില്‍താമസമാക്കി, ആണ്‍മക്കള്‍ ഭാര്യമാരുടെ വീട്ടിലും. വെള്ളപ്പൊക്കത്തില്‍ തന്നെ അടുക്കളയുടെ മേല്‍ക്കുര നിലംപൊത്തി. ശേഷിക്കുന്ന ഭാഗത്തെ മേല്‍ കുരയുടെ കഴുക്കോലു പട്ടികയും ഓടുമായി ബന്ധം വിട്ടു താഴെ വീഴാറായിരിക്കുകയാണ്‌. ഭിത്തികള്‍ വിണ്ടുകീറി അപകടാവസ്‌ഥയിലായ വീട്ടില്‍ കുഞ്ഞുമോന്‍ തനിച്ചാണ്‌അന്തി ഉറങ്ങുന്നത്‌.
തുണി അലക്കി തേച്ചു കൊടുത്തു കിട്ടുന്ന ചെറിയ വരുമാനവും വാര്‍ദ്ധക്യ പെന്‍ഷനും മാത്രമാണു കുഞ്ഞുമോന്റെ ആശ്രയം മഴ തുടങ്ങിയതോടെ തുണി അലക്കി കൊടുത്തു കിട്ടുന്ന വരുമാന വും നിലച്ച മട്ടാണ്‌. വെള്ളപ്പൊക്ക ദുരിതാശ്വാസമായി കുഞ്ഞുമോന്‌ ലഭിച്ചത്‌ 10,000 രൂപ മാത്രം.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ അനര്‍ഹര്‍ക്കു പോലും സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടും കുഞ്ഞുമോനേയും കുടുംബത്തേയും ഒഴിവാക്കിയതെന്തന്ന ചോദ്യത്തിന്‌ അതികൃതര്‍ക്ക്‌ മറുപടിയില്ല.

Ads by Google
Advertisement
Tuesday 18 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW