Saturday, August 24, 2019 Last Updated 39 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.13 AM

നാലാഴ്‌ചയ്‌ക്കുള്ളില്‍ കൈക്കൂലിേക്കസ്‌ രണ്ട്‌

കോട്ടയം: അക്ഷര നഗരിക്കു നാണക്കേടായി നാലാഴ്‌ചയ്‌ക്കുള്ളില്‍ നഗരസഭാ ഓഫീസില്‍ നിന്നു കൈക്കൂലി കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്‌ഥരുടെ രണ്ടായി. ഇന്നലെ വനിതാ എന്‍ജീനിയര്‍ പിടിയിലായതോടെ നഗരസഭാ ഓഫീസിലെ അഴിമതിക്കഥകള്‍ നാട്ടില്‍ പാട്ടായി. ജനങ്ങള്‍ പരാതിയുമായി പോയായാല്‍ ഇനിയും ഉദ്യോഗസ്‌ഥര്‍ കുടുങ്ങുമെന്നാണു കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി പറയുന്നത്‌.
എന്‍ജിനീയറിങ്ങ്‌ വിഭാഗത്തിലെ അസി. എന്‍ജിനീയര്‍ എം.പി ഡെയ്‌സിയ്‌ക്കെതിരേയാണ്‌ ഇന്നലെ വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
മേയ്‌ 25നു നഗരസഭയുടെ നാട്ടകം സോണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക്‌ എം.ടി പ്രമോദിനെ വിജിലന്‍സ്‌ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയൊണ്‌ ഇന്നലെ ഉദ്യോഗസ്‌ഥയെ പിടികൂടിയത്‌. നഗരസഭയിലെ ഉദ്യോഗസ്‌ഥര്‍ അഴിമതിക്കു കൂട്ടു നില്‍ക്കുന്നതായി പല കൗണ്‍സില്‍ യോഗങ്ങളിലും ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണു തുടര്‍ച്ചയായ അറസ്‌റ്റ്‌. ഇതേക്കുറിച്ച്‌, പ്രതികരണം ആരാഞ്ഞപ്പോള്‍ അടിമുടി അഴിമതിയാണെന്നായിരുന്നു ഒരു ഭരണപക്ഷ അംഗത്തിന്റെ മറുപടി. നഗരസഭയില്‍ നിലനില്‍ക്കുന്ന ഉദ്യോഗസ്‌ഥ മേധാവിത്വത്തിനെതിരേ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്‌ഥിതിയാണെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു.
പരാതിപ്പെട്ടാല്‍ ആവശ്യങ്ങള്‍ നടക്കാന്‍ വൈകുമെന്ന ഭയത്താല്‍ ആവശ്യപ്പെടുന്ന പണം നല്‍കി ജനങ്ങള്‍ പിന്‍വാങ്ങുന്നതാണു അഴിമതി വളരാന്‍ കാരണമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ഒമ്പതു നഗരസഭാ ഓഫീസിനുള്ളിലെ കാമറ പ്രവര്‍ത്തിച്ചില്ലെന്നു ഇന്നലെ പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ്‌ സംഘം കണ്ടെത്തി. കാബിനുകളായി ഓഫീസ്‌ തിരിച്ചിരിക്കുന്നതും പണം കൈപ്പറ്റാന്‍ സഹായകമാകുന്നതായി വിജിലന്‍സ്‌ കണ്ടെത്തുകയും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അതേസമയം, ഇന്നലെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത എന്‍ജീനിയറെ പ്രധാന ഓഫീസില്‍ നിന്നു മാറ്റിയെന്നും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ നഗരസഭയ്‌ക്ക്‌ അധികാരമില്ലെന്നും അധ്യക്ഷ ഡോ. പി.ആര്‍. സോന പറഞ്ഞു.
എന്‍ജീനിയറിങ്ങ്‌ വിഭാഗം തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലായതിനാല്‍ നടപടിയെടുക്കേണ്ടതു വകുപ്പാണ്‌. കേസെടുത്ത കാര്യം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സോന പറഞ്ഞു.

Ads by Google
Advertisement
Tuesday 18 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW