Monday, August 26, 2019 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 12.41 AM

പാമ്പാടി താലൂക്കാശുപത്രി കെട്ടിടംപണി സ്‌തംഭനത്തില്‍

uploads/news/2019/06/315333/k1.jpg

പാമ്പാടി: പാമ്പാടി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം പണി സ്‌തംഭനാവസ്‌ഥയില്‍. കുട്ടികളുടെയും സ്‌ത്രീകളുടെയും പുതിയ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന കെട്ടിടം പണി തുടങ്ങാനാകാത്തത്‌ മണ്ണെടുത്തു മാറ്റാുവാനാളില്ലാത്തതിനാല്‍. രണ്ടുപ്രാവശ്യം ടെര്‍ഡര്‍ വിളിച്ചിട്ടും ആരും മണ്ണെടുത്തു മാറ്റുവാന്‍ തയ്യാറായി വന്നില്ല. വ്യവസ്‌ഥകളിലെ നൂലാമാലകളാണ്‌ ആരും വരാത്തതെന്നാണ്‌ ആക്ഷേപം.
പുറംമണ്ണ്‌ മാറ്റിക്കഴിഞ്ഞാല്‍ കല്ലുണ്ടാകുമെന്നും ഇതു മാറ്റുന്നതിനു തുക എസ്‌റ്റിമേറ്റില്‍ പറയാതിരിക്കുന്നതുംമൂലമാണ്‌് കരാറുകാര്‍ രംഗത്തുവരാതിരിക്കുന്നത്‌. ഒരു ലോഡിനുള്ള തുകയ്‌ക്ക് ക്വട്ടേഷന്‍ വിളിക്കുവാന്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ കമ്മറ്റി തീരുമാനിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അഴിമതി ആരോപണങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യതയും മുന്നില്‍കണ്ട്‌ ഉദ്യോഗസ്‌ഥരും ഇതിനു താല്‍പ്പര്യം കാണിക്കാതിരുന്നതുമൂലം വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ.
കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്താണ്‌ ആശുപത്രിയുടെ പുതിയ മൂന്നുനില കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടനവേളയില്‍ കുട്ടികളുടെ വാര്‍ഡിന്‌ പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന്‌ പ്രഖ്യാപനം ചെയ്‌തിരുന്നെങ്കിലും ഒരു നടപടിയിലേക്കും കടന്നിരുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിതന്നെ തന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 2.3 കോടി രൂപ അനുവദിക്കുകയായിരുന്നു.
നിലവിലുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്ത്‌ ഇതിനുള്ള സ്‌ഥലം കണ്ടെത്തി സൈറ്റ്‌ ബോര്‍ഡും സ്‌ഥാപിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ സൈറ്റ്‌ ബോര്‍ഡും കാണാനില്ല. നിലവിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയ്‌ക്ക് ഒപ്പമാണ്‌ മണ്ണെടുത്തു മാറ്റേണ്ടത്‌. പുതിയ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കുവാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരോട്‌ ആശുപത്രി അധികൃതര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്‌.
തുക അനുവദിക്കുകയം കെട്ടിടം പണി കരാറെടുക്കുകയും ചെയ്‌തിട്ടും മണ്ണെടുക്കുന്നത്‌ തടസമായി നില്‍ക്കുന്നതില്‍ നാട്ടുകാര്‍ക്ക്‌ പ്രതിഷേധമുണ്ട്‌.

Ads by Google
Advertisement
Monday 17 Jun 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW