Saturday, August 24, 2019 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.06 AM

'ബസ്‌ കാത്ത്‌ ' ശാന്തന്‍പാറ ബസ്‌ സ്‌റ്റാന്‍ഡ്‌

രാജകുമാരി: നിര്‍മാണം പൂര്‍ത്തീകരിച്ച്‌ മൂന്നു വര്‍ഷം പിന്നിടുമ്പോഴും ഒരു ബസു പോലും കയറാതെ ശാന്തന്‍പാറയിലെ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌. എല്ലാവിധ സൗകര്യങ്ങളോടും കൂടി നിര്‍മാണം പൂര്‍ത്തീകരിച്ച്‌ 2016 ല്‍ കൊട്ടിഘോഷിച്ച്‌ ഉദ്‌ഘാടനം നടത്തിയ ബസ്‌ സ്‌റ്റാന്‍ഡാണ്‌ ഇന്നും അനാഥമായി കിടക്കുന്നത്‌.
കുമളി-മൂന്നാര്‍ റോഡരികെ ശാന്തന്‍പാറയില്‍ മുന്‍ എം.പി മാരായിരുന്ന പി.ടി തോമസിന്റേയും കെ. ഫ്രാന്‍സീസ്‌ ജോര്‍ജിന്റേയും ഫണ്ടുപയോഗിച്ച്‌ പണികഴിപ്പിച്ച ബസ്‌ സ്‌റ്റാന്‍ഡും ഷോപ്പിങ്‌ കോംപ്ലക്‌സുമാണ്‌ ഉദ്‌ഘാടനം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനമില്ലാതെ കിടക്കുന്നത്‌.
ഫ്രാന്‍സീസ്‌ ജോര്‍ജിന്റെ വികസന ഫണ്ടില്‍നിന്ന്‌ പത്തുലക്ഷവും പി.ടി തോമസിന്റെ ഫണ്ടില്‍നിന്ന്‌ പതിനഞ്ച്‌ ലക്ഷവും ഉപയോഗിച്ചാണ്‌ ഇതു നിര്‍മിച്ചത്‌. കുമളി മൂന്നാര്‍ റോഡില്‍ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം പ്രഥാമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ പ്രയോജനകരമായ രീതിയില്‍ ആധുനിക രീതിയിലുള്ള കംഫര്‍ട്ട്‌ സ്‌റ്റേഷനടക്കമുള്ള സൗകര്യങ്ങളോട്‌ കൂടിയാണ്‌ ഇതു പണികഴിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഉദ്‌ഘാടനം നടത്തി മൂന്ന്‌ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു ബസുപോലും ഇവിടെ കയറിയിട്ടില്ല. ബസ്സുകള്‍ കയറാതായതോടെ ഇവിടെ നിര്‍മിച്ചിരിക്കുന്ന ഷോപ്പിങ്‌ കോംപ്ലക്‌സ്‌ കെട്ടിടവും പൂട്ടിക്കിടക്കുകയാണ്‌. ശാന്തന്‍പാറ ടൗണില്‍ നിന്നും ഏറെ ദൂരത്തായി നിര്‍മിച്ചിരിക്കുന്ന ബസ്‌ സ്‌റ്റാന്‍ില്‍ യാത്രക്കാര്‍ എത്തുന്നില്ലായെന്നതാണ്‌ ബസ്‌ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണമാണ്‌ ജനങ്ങള്‍ക്ക്‌ പ്രയോജനമാകാത്തതിനു കാരണമെന്നാണ്‌ ആക്ഷേപം.
അളില്ലാതെ അനാഥമായി കിടക്കുന്ന ബസ്‌ സ്‌റ്റാന്‍ഡ്‌ ഇന്നു സാമൂഹിക വിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്‌. ഇതു തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ വേണ്ട ഒരുവിധ നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്‌. മുന്‍പ്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ കച്ചവടസ്‌ഥാപനങ്ങള്‍ക്കായി ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കച്ചവടക്കാര്‍ മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ മുമ്പോട്ടു വന്നില്ല. ഇതോടെ
കെട്ടിടങ്ങളും കംഫര്‍ട്ട്‌ സ്‌റ്റേഷനുമടക്കം നിലവില്‍ സംരക്ഷണമില്ലാതെ നാശത്തെ നേരിടുകയാണ്‌. നിലവില്‍ ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ തറയിലെ ടൈലുകളും സിമെന്റുമിളകി കെട്ടിടം പൊട്ടിപ്പൊളിഞ്ഞ അവസ്‌ഥയിലെത്തി. പതിനഞ്ചോളം കടമുറികളായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ നിലവില്‍ ഒരു കട മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ്‌ സ്‌റ്റാന്‍ഡും കംഫര്‍ട്ട്‌ സ്‌റ്റേഷനും തുറന്ന്‌ നല്‍കുന്നതിന്‌ നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരേ ശക്‌തമായ പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്‌.

Ads by Google
Advertisement
Saturday 15 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW