Tuesday, August 20, 2019 Last Updated 36 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.06 AM

മണ്ണെണ്ണ വിതരണം പ്രതിസന്ധിയില്‍

കട്ടപ്പന: ആവശ്യമായ ഉല്‍പന്നം ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ മണ്ണെണ്ണ വിതരണം പ്രതിസന്ധിയില്‍. ജൂണ്‍ മാസം സംസ്‌ഥാനത്തൊട്ടാകെ എല്ലാ കാര്‍ഡിലും ഒരു ലിറ്റര്‍ മണ്ണെണ്ണ വീതം അനുവദിച്ചിരുന്നു.
ഇക്കാര്യം കാര്‍ഡുടമകളെ അറിയിക്കുകയും ചെയ്‌്തിരുന്നു. എന്നാല്‍ വിതരണത്തിനാവശ്യമായ മണ്ണെണ്ണ അനുവദിച്ചു നല്‍കുന്നതില്‍ വീഴ്‌ച്ച വന്നുവെന്നും ഇതിനാല്‍ ഉടുമ്പന്‍ചോല താലൂക്കിലെ മണ്ണെണ്ണ വിതരണം മുടങ്ങിയെന്നും കേരളാ സ്‌റ്റേറ്റ്‌ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക്‌ കമ്മിറ്റി അറിയിച്ചു.
അരലിറ്റര്‍ മണ്ണെണ്ണ വീതമാണ്‌ മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചിരുന്നത്‌. എന്നാല്‍ എല്ലാവരും മണ്ണെണ്ണ വാങ്ങാറില്ലെന്ന കാരണത്താല്‍ ജൂണ്‍ മാസം ഒരു ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു. നിലവില്‍ നീക്കിയിരിപ്പുണ്ടായിരുന്ന 50 ശതമാനത്തില്‍ താഴെയുള്ള മണ്ണെണ്ണ സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ ഒരു ലിറ്റര്‍ വീതം വിതരണം നടത്തി വരികയാണ്‌. ശേഷിക്കുന്ന മണ്ണെണ്ണ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണതോതില്‍ വ്യാപാരികള്‍ക്ക്‌ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന.
ഇത്‌ റേഷന്‍ കടകളില്‍ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എല്ലാ കാര്‍ഡിനും ഒരു ലിറ്റര്‍ മണ്ണെണ്ണ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സംഘടനയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക്‌ നിവേദനം നല്‍കി. ഭാരവാഹികളായ എ.ഡി. വര്‍ഗീസ്‌, പി.ഇ.എം. ബഷീര്‍, സോണി കൈതാരം, ജേക്കബ്‌ കെ. ആന്റണി, രാജശേഖരപിള്ള, അബ്‌ദുള്‍ റഹിമാന്‍, ജോണി വണ്ടന്‍മേട്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ നിവേദനം നല്‍കിയത്‌.

Ads by Google
Advertisement
Saturday 15 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW