Wednesday, August 21, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.51 AM

മരമുള്‍പ്പെടെ വ്യക്‌തി കൈവശപ്പെടുത്തിയതായി പരാതി

ഇടുക്കി: തൊടുപുഴ-പുളിയന്മല ദേശീയപാതയില്‍ ആലിന്‍ചുവടിന്‌ സമീപം വനം വകുപ്പ്‌ വച്ചുപിടിപ്പിച്ച മരമുള്‍പ്പെടെ സ്വകാര്യവ്യക്‌തി ഷീറ്റുപയോഗിച്ച്‌ മറച്ച്‌ കൈവശപ്പെടുത്തിയതായി പരാതി.
റോഡിന്‌ നന്നേ വീതികുറവുള്ള ഭാഗത്താണ്‌ വനം വകുപ്പു വച്ചുപിടിപ്പിച്ച മരമുള്‍പ്പെടെ റോഡു പുറമ്പോക്ക്‌ കൈവശപ്പെടുത്തിയിരിക്കുന്നത്‌. മുമ്പ്‌ ഈ മരം വെട്ടുന്നതിന്‌ ശ്രമിച്ചെങ്കിലും വനപാലകരുടെ ഇടപെടല്‍ മൂലം നടന്നില്ല.
വീണ്ടും ഷീറ്റുപയോഗിച്ച്‌ മരം ഉള്‍പ്പെടെ റോഡു പുറമ്പോക്ക്‌ കൈവശപ്പെടുത്തുകയായിരുന്നു. ബന്ധപ്പെട്ടവരുടെ അറിവോടെയാണ്‌ ഭൂമി കൈവശപ്പെടുത്തിയതെന്ന്‌ ആരോപണമുണ്ട്‌.

Ads by Google
Advertisement
Friday 14 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW