Friday, August 23, 2019 Last Updated 38 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.51 AM

പന്നിയാര്‍കുട്ടി നടപ്പാലം നന്നാക്കാന്‍ നടപടിയില്ല; ജനം ദുരിതത്തില്‍

അടിമാലി: കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന നടപ്പാലം നന്നാക്കാന്‍ നടപടിയുണ്ടാകാതെ വന്നതോടെ പന്നിയാര്‍കുട്ടി മേഖലയില്‍ ജനത്തിന്‌ ദുരിതം. അപ്രതീക്ഷിതമായി കഴിഞ്ഞ ഓഗസ്‌റ്റിലെത്തിയ പ്രളയാഘാതത്തില്‍നിന്നും പന്നിയാര്‍കുട്ടി കരകയറാനൊരുങ്ങുമ്പോള്‍ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിലൊന്നായി അവശേഷിക്കുകയാണിത്‌.
പന്നിയാര്‍കുട്ടിയില്‍ നിന്നും പോത്തുപാറ, കുഞ്ചിത്തണ്ണി, എല്ലക്കല്‍ മേഖലകളിലേക്ക്‌ വേഗത്തില്‍ എത്തിച്ചേരാന്‍ നാട്ടുകാരെ സഹായിച്ചിരുന്ന നടപ്പാലമാണ്‌ തകര്‍ന്നത്‌. നടപ്പാലം തകര്‍ന്നിട്ട്‌ ഒരു വര്‍ഷം പിന്നിടുകയാണ്‌. മേഖലയില്‍ നിരവധി കുടുംബങ്ങള്‍ക്ക്‌ കിടപ്പാടം നഷ്‌ടമായതിനൊപ്പം പന്നിയാര്‍കുട്ടി വെള്ളത്തൂവല്‍ റോഡും ഒലിച്ചു പോയിരുന്നു. മാസങ്ങള്‍ പിന്നിട്ട്‌ പന്നിയാര്‍ കുട്ടിയില്‍ പ്രളയ പുനര്‍നിര്‍മാണം നടക്കുമ്പോള്‍ ഇതുവരെയാരും കണക്കിലെടുക്കാത്ത വിഷയമായി അവശേഷിക്കുകയാണ്‌ പാലം.
പന്നിയാര്‍കുട്ടിയില്‍ നിന്നും നടപ്പാലത്തിലൂടെ ഇരുചക്രവാഹനത്തില്‍ കുഞ്ചിത്തണ്ണിയില്‍ എത്താന്‍ കേവലം നാല്‌ കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതിയാകും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളത്തൂവല്‍ വഴിയോ രാജാക്കാട്‌ വഴിയോ വേണം പന്നിയാര്‍കുട്ടി നിവാസികള്‍ കുഞ്ചിത്തണ്ണിയില്‍ എത്താന്‍. താല്‍ക്കാലികമായി പ്രദേശവാസികള്‍ ചേര്‍ന്ന്‌ പുഴയ്‌ക്കു കുറുകെ തടിവെട്ടിയിട്ട്‌ നടപ്പാലം തീര്‍ത്തിട്ടുണ്ട്‌. പക്ഷെ വെള്ളമൊഴുക്ക്‌ ശക്‌തമായാല്‍ ഇതു വഴിയുള്ള യാത്രയും നിലയ്‌ക്കും. പന്നിയാര്‍കുട്ടിയുടെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടപ്പാലത്തിന്റെ പുനര്‍നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നതാണ്‌ പ്രദേശവാസികളുടെ ആവശ്യം.

Ads by Google
Advertisement
Friday 14 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW