Friday, August 23, 2019 Last Updated 23 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

യാത്രക്കാരുടെ പേടിസ്വപ്‌നം: ബൈക്കുകളില്‍ ചീറിപ്പാഞ്ഞ്‌ ന്യൂജെന്‍ പയ്യന്‍മാര്‍

തൊടുപുഴ: ബൈക്കുകളില്‍ നഗരത്തിലൂടെ അമിത വേഗത്തില്‍ ചീറിപ്പായുന്ന ന്യൂജെന്‍ പയ്യന്‍മാര്‍ കാല്‍നട യാത്രക്കാരുടെ പേടിസ്വപ്‌നമായി മാറുന്നു. വിദ്യാര്‍ഥികളും യുവാക്കളുമാണ്‌ ബൈക്കുകളില്‍ അപകടകരമാം വിധം സഞ്ചരിച്ച്‌ കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നവരിലേറെയും.
ഇതോടെ അപകടങ്ങളും വര്‍ധിച്ചുവരികയാണ്‌. ലൈസന്‍സോ ഹെല്‍മറ്റോ ഇല്ലാതെ ട്രിപ്പിളടിച്ച്‌ സഹയാത്രികരുമായി അപകടകരമായി ചീറിപ്പായുന്ന ബൈക്കുകള്‍ക്കെതിരെ പോലീസോ മോട്ടോര്‍ വാഹനവകുപ്പോ ശക്‌തമായ നടപടികളെടുക്കുന്നില്ലെന്നും പരാതിയുണ്ട്‌.
കോതായിക്കുന്ന്‌ സ്വകാര്യ ബസ്‌സ്‌റ്റാന്റ്‌ റോഡ്‌, മങ്ങാട്ടുകവല ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം, നാലുവരിപ്പാത എന്നിവിടങ്ങളിലാണ്‌ ബൈക്കുമായി വിദ്യാര്‍ഥികളുടെ നിരന്തര അഭ്യാസപ്രകടനം. ഇവരില്‍ ഭൂരിഭാഗവും നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്‌.
മങ്ങാട്ടുകവല ബസ്‌ സ്‌റ്റാന്‍ഡ്‌ കേന്ദ്രീകരിച്ച്‌ ബൈക്കില്‍ കറങ്ങി നടക്കുന്ന കൗമാരക്കാരുടെ ശല്യം യാത്രക്കാര്‍ക്ക്‌ തലവേദനയായിട്ട്‌ മാസങ്ങളായി. മധ്യവേനലവധി കഴിഞ്ഞ്‌ സ്‌കൂളുകളും കോളജുകളും തുറന്നതോടെ ന്യൂജെന്‍ പയ്യന്‍ ബൈക്കുകളുമായി നിരത്തിലിറങ്ങിയിട്ടുണ്ട്‌.
വൈകുന്നേരം സ്‌കൂള്‍കോളജുകളുടെ ക്ലാസ്‌ കഴിയുന്നതോടെ ബൈക്കുകളില്‍ സ്‌റ്റാന്‍ഡില്‍ കറങ്ങി നടക്കുകയാണ്‌ ഇവരുടെ വിനോദം. പോലീസ്‌ നടപടിയെടുക്കാത്തത്‌ ഇവരുടെ സാഹസിക വിനോദത്തിന്‌ ഊര്‍ജം പകരുന്നുമുണ്ട്‌. നഗരത്തിലെ ഗതാഗതത്തിരക്ക്‌ പോലും വകവെക്കാതെയാണ്‌ വിദ്യാര്‍ഥികള്‍ ബൈക്കുകളില്‍ ചീറിപ്പായുന്നത്‌.
ഇവരില്‍ പലര്‍ക്കും ലൈസന്‍സുമില്ലെന്ന്‌ സൂചനയുണ്ട്‌. അപകടകരമാം വിധം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരെ പിടികൂടാന്‍ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്ന്‌ അധികൃതര്‍ പറയുമ്പോഴും ബൈക്കുകളിലുള്ള സാഹസിക പ്രകടനങ്ങള്‍ക്ക്‌.
ഓടിക്കൊണ്ടിരിക്കുന്നതും നിര്‍ത്തിയിട്ടിരിക്കുന്നതുമായ വാഹനങ്ങള്‍ക്കിടയിലൂടെ അമിതവേഗത്തില്‍ ബൈക്ക്‌ വെട്ടിച്ച്‌ നീങ്ങുന്ന വിദ്യാര്‍ഥികള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും പതിവു കാഴ്‌ചയാണ്‌.
പാതയോരത്തിന്റെ മുക്കിലും മൂലയിലുംനിന്ന്‌ വാഹന പരിശോധന നടത്തുന്ന അധികൃതര്‍ യുവാക്കളുടെ അമിത വേഗത കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW