Saturday, August 24, 2019 Last Updated 39 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

കുത്തനെയുള്ള കയറ്റവും വളവുകളും അപകടക്കെണിയായി കുമളി-മൂന്നാര്‍ സംസ്‌ഥാന പാത

കട്ടപ്പന: കുമളി-മൂന്നാര്‍ സംസ്‌ഥാനപാതയില്‍ വണ്ടന്‍മേട്‌ മുതല്‍ ഇരട്ടപ്പാലം-പുളിയന്‍മലവരെ വാഹനാപകടങ്ങള്‍ പതിവാകുന്നു. കുത്തനെയുള്ള കയറ്റവും വളവുകളുമാണ്‌ അപകടങ്ങള്‍ക്കിടയാക്കുന്നത്‌.
അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ ഇരട്ടപ്പാലം പോലുള്ള ഇടുങ്ങിയ ഭാഗങ്ങളിലെത്തുമ്പോള്‍ നിയന്ത്രിക്കാനാവാതെ അപകടത്തില്‍പെടുകയാണ്‌. കഴിഞ്ഞദിവസമുണ്ടായ അപകടം ഇതിനുദാഹരണമാണ്‌. കാറിനെ മറികടക്കാന്‍ ശ്രമിക്കവെ ബൈക്ക്‌ യാത്രികന്‍ എതിരെവന്ന വാഹനംകണ്ട്‌ വെട്ടിക്കുകയും നിയന്ത്രണം നഷ്‌ടപ്പെട്ട്‌ കാറില്‍ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ തലകീഴായി റോഡില്‍ മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌. അണക്കരയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ ഓട്ടോറിക്ഷകളിലും കാറിലും നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ഇടിച്ചിരുന്നു. തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ വരവ്‌ വര്‍ധിച്ചതോടെ റോഡുകളിലും വന്‍തിരക്കാണ്‌. ഹൈറേഞ്ചിലെ റോഡുകളെപറ്റി വേണ്ട അവബോധം ഇല്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ബൈക്കിലെത്തുന്ന യുവാക്കളും വിനോദസഞ്ചാരികളും അമിതവേഗതയിലും അലക്ഷ്യമായും വാഹനമോടിക്കുന്നതും അപകടമുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്‌. മഴക്കാലം ആരംഭിച്ചതോടെ ഹൈറേഞ്ചിലെ റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്ന്‌ ട്രാഫിക്‌ പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.
അപകടകരമായ വളവുകളും വലിയ ഇറക്കങ്ങളും ഇടുങ്ങിയ പാതകളും ഉള്‍ക്കൊള്ളുന്ന റോഡുകളില്‍ പലപ്പോഴും മൂടല്‍മഞ്ഞിന്റെ അകമ്പടിയുണ്ടാകാറുണ്ട്‌.
ശ്രദ്ധയോടും സാവധാനമുള്ള ഡ്രൈവിംഗും മിതമായ വേഗതയും പാലിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ട്രാഫിക്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW