Thursday, August 22, 2019 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

സി.പി.എം. കമ്യൂണിസം വിട്ട്‌ ക്രിമിനലിസത്തിലേക്കു തിരിഞ്ഞു: സുധീരന്‍

uploads/news/2019/06/314243/i3.jpg

നെടുങ്കണ്ടം: സി.പി.എം കമ്മ്യൂണിസം വിട്ട്‌ ക്രിമിനലിസത്തിലേക്ക്‌ തിരിഞ്ഞതായും എം.എം മണി മന്ത്രി സ്‌ഥാനത്തിന്റെ പദവിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും മുന്‍ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരന്‍. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സി.പി.എം നടപടിക്കെതിരെ ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസത്തിന്റെ അടിസ്‌ഥാന തത്വങ്ങള്‍ മറന്നുകൊണ്ട്‌ ആശയപരമായ പിന്‍വാങ്ങലാണ്‌ സി.പി.എം നടത്തുന്നത്‌. കമ്മ്യൂണിസം മറന്നുകൊണ്ട്‌ ഒരുവശത്ത്‌ ക്രിമിനലിസവും മറുഭാഗത്ത്‌ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ്‌ ഇപ്പോള്‍ പിന്തുടരുന്നത്‌.
കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ തിരിച്ചടി മനസിലാക്കാതെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച്‌ ജനശ്രദ്ധ തിരിക്കാനും അക്രമം അഴിച്ചുവിടാനുമാണ്‌ ശ്രമം. മന്ത്രി എം.എം മണി പദവി ദുര്‍വിനിയോഗം ചെയ്‌തുകൊണ്ട്‌ പ്രവര്‍ത്തിക്കുകയാണ്‌.
സമാധാനാന്തരീക്ഷം പുന:സ്‌ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ട മന്ത്രി ഇതിന്‌ ശ്രമിക്കാതെ അക്രമികളെ സംരക്ഷിക്കാനും പോലീസിനെ ഉപയോഗിച്ച്‌ കോണ്‍ഗ്രസുകാര്‍ക്കെതിരെ കള്ളക്കേസ്‌ ഉണ്ടാക്കാനും മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിക്കുകയാണെന്ന്‌ സുധീരന്‍ ആരോപിച്ചു. ഇടുക്കി എസ്‌.പി കാക്കി യൂണിഫോമിന്‌ അപമാനമാണ്‌. രാജ്യമൊട്ടാകെ കമ്യൂണിസം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും പാഠം പഠിക്കാന്‍ തയാറാകാത്ത സി.പി.എം നേതാക്കള്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും സുധീരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു.
നിയുക്‌ത എം.പി ഡീന്‍ കുര്യാക്കോസ്‌, മുന്‍ എം.എല്‍.എമാരായ ഇ.എം. ആഗസ്‌തി, പി.പി. സുലൈമാന്‍ റാവുത്തര്‍, നേതാക്കളായ ജോയി തോമസ്‌, ശ്രീമന്ദിരം ശശികുമാര്‍, കെ.ടി മൈക്കിള്‍, ആര്‍.ബാലന്‍പിള്ള, കെ.ആര്‍.സുകുമാരന്‍ നായര്‍, ജി. മുരളീധരന്‍, എം.എന്‍. ഗോപി, സേനാപതി വേണു, സി.എസ്‌. യശോധരന്‍, രാജു എടത്വാ, കൊച്ചുത്രേസ്യാ പൗലോസ്‌, പി.ടി ജോര്‍ജ്‌, സാന്റോച്ചന്‍ കൊച്ചുപുരയ്‌ക്കല്‍, ഷാജി പുള്ളോലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ കാവലാണ്‌ ഉടുമ്പന്‍ചോലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്‌.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW