Tuesday, August 20, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

കാന്തല്ലൂരില്‍ കാട്ടാനക്കൂട്ടം ഏത്തവാഴക്കൃഷി നശിപ്പിച്ചു

uploads/news/2019/06/314242/i2.jpg

മറയൂര്‍: കാന്തല്ലൂരില്‍ കൂട്ടമായെത്തിയ കാട്ടാനകള്‍ വ്യാപകമായി ഏത്തവാഴക്കൃഷി നശിപ്പിച്ചു. ഇടക്കടവ്‌ സ്വദേശി ജയകുമാറിന്റെ കൃഷിയിടത്തിലെ വാഴകളാണ്‌ നശിപ്പിച്ചത്‌.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ കൃഷിയിടത്തിലെത്തിയ നാല്‌ കാട്ടാനകള്‍ കുലച്ചതും വളര്‍ച്ചയെത്തിയതുമായ നൂറോളം വാഴകളാണ്‌ തിന്നും ചവുട്ടിയും നശിപ്പിച്ചത്‌.
വന്യമൃഗ ശല്യമൂലം മേഖലയിലെ കര്‍ഷകര്‍ മറ്റ്‌ കൃഷി ഉപേക്ഷിച്ച്‌ ഉപജീവനത്തിനായി വാഴ കൃഷിയിറക്കുകയായിരുന്നു. എന്നാല്‍ നാലു മാസം മുന്‍പ്‌ പ്രദേശത്തനുഭവപ്പെട്ട ശക്‌തമായ മഴക്കൊപ്പമുണ്ടായ കാറ്റില്‍ നൂറു കണക്കിന്‌ വാഴകള്‍ ഒടിഞ്ഞ്‌ പോയിരുന്നു. ഈ പ്രതിസന്ധിക്കിടെയാണ്‌ അവശേഷിച്ച വാഴകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചത്‌.
ലക്ഷങ്ങള്‍ മുടക്കി വൈദ്യുതി വേലിപോലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും മരവും മറ്റും വലിച്ചിട്ട്‌ വേലി തകര്‍ത്തതിന്‌ ശേഷം കാട്ടാനകള്‍ അകത്ത്‌ കടക്കുകയാണ്‌ പതിവെന്ന്‌ കര്‍ഷകര്‍ പറയുന്നു. കൃഷി നാശത്തിന്‌ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും നഷ്‌ടപരിഹാരം ലഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന്‌ ജയകുമാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW