Sunday, August 25, 2019 Last Updated 14 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

കലിതുള്ളി കാറ്റും മഴയുംജില്ലയില്‍ പരക്കെ നാശനഷ്‌ടം

uploads/news/2019/06/314241/i1.jpg

കട്ടപ്പന:കാലവര്‍ഷ മഴയ്‌ക്കൊപ്പം കാറ്റും ശക്‌തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്‌ടം. ദേശീയ പാതകളില്‍ ഉള്‍പ്പെടെ മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടു. വളമീടീല്‍ തുടങ്ങിയ ഏലത്തോട്ടങ്ങളില്‍ മഴയും കാറ്റും കനത്ത നാശനഷ്‌ടമാണ്‌ വരുത്തിയത്‌. മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ ഭീതിയിലാണ്‌. 14 വരെ മഴയും കാറ്റും തുടരുമെന്നാണ്‌ കാലാവസ്‌ഥാ നീരിക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്‌.
കഴിഞ്ഞ ദിവസത്തെ മഴയില്‍ അടിമാലി- കുമളി ദേശീയപാതയില്‍ കടമാക്കുടിക്ക്‌ സമീപം രണ്ടിടത്ത്‌ മരം വീണിരുന്നു. പീരുമേട്‌ ഭാഗത്ത്‌ നാല്‍പതാം മൈലിനു സമീപത്തം മരം വീണെങ്കിലും ഗതാഗതം പുന:സ്‌ഥാപിച്ചു.
ഇന്നലെ ജില്ലയുടെ വിവിധ മേഖലകളില്‍ ശക്‌തമായ മഴയും കാറ്റുമാണ്‌ അനുഭവപ്പെട്ടത്‌. കട്ടപ്പന, പീരുമേട്‌, കുട്ടിക്കാനം, വണ്ടന്‍മേട്‌ പ്രദേശങ്ങളില്‍ ശക്‌തമായ കാറ്റും ഉണ്ടായി. കാറ്റില്‍ കൃഷിയിടങ്ങളിലും നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഏലത്തോട്ടങ്ങളെയാണ്‌ കാറ്റ്‌ ഏറെ ദോഷകരമായി ബാധിച്ചത്‌. കട്ടപ്പന, വണ്ടന്‍മേട്‌, ഇരട്ടയാര്‍ പ്രദേശത്ത്‌ ഏലത്തോട്ടങ്ങളില്‍ മരച്ചില്ലകള്‍ വീണും മറ്റും തോട്ടങ്ങളില്‍ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്‌. മഴയെത്തിയതോടെ ഏലത്തോട്ടങ്ങളില്‍ വളമീടീലും മരുന്നടിയും ആരംഭിച്ചിരുന്നു. എന്നാല്‍ മഴയ്‌ക്കൊപ്പം കാറ്റ്‌ ശക്‌തമായതാണ്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിരിക്കുന്നത്‌.
കാപ്പി, കുരുമുളക്‌ കര്‍ഷകര്‍ക്കും കാറ്റ്‌ തിരിച്ചടിയായിട്ടുണ്ട്‌. വണ്ടിപ്പെരിയാര്‍- പീരുമേട്‌ മേഖലകളില്‍ വീടുകള്‍ക്ക്‌ നാശനഷ്‌ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌.
അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജില്ലാ ഭരണകൂടം സന്നദ്ധമായിട്ടുണ്ട്‌. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മലയോര പാതകളില്‍ മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശമുണ്ട്‌.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW