Friday, August 23, 2019 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

മഴയെത്തിയതോടെ ഹൈറേഞ്ചില്‍ വൈദ്യുതി കിട്ടാക്കനി

കട്ടപ്പന: മഴയെത്തിയതോടെ ഹൈറേഞ്ചില്‍ വൈദ്യുതി കിട്ടാക്കനിയായി. നഗര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി മുടക്കം പതിവായതോടെ വിവിധ ഓഫീസുകളുടെയും ആശുപത്രികളുടെയും ഉള്‍പ്പെടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്‌.
കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും ആഴ്‌ചകളായി വൈദ്യുതി മുടക്കം തുടര്‍ക്കഥയാണ്‌. നരിയംപാറ, കാഞ്ചിയാര്‍, ലബ്ബക്കട പ്രദേശങ്ങളില്‍ വൈദ്യുതി വരുന്നത്‌ തന്നെ വല്ലപ്പോഴുമെന്ന മട്ടിലാണ്‌. കെ.എസ്‌.ഇ.ബി ഓഫീസില്‍ ചോദിച്ചാല്‍ അറ്റകുറ്റപ്പണികളാണെന്നാണ്‌ പതിവ്‌ മറുപടി. ആഴ്‌ചകളായി തീരാത്ത അറ്റകുറ്റപണികള്‍ എന്താണെന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌.
ഹൈറേഞ്ചിലെ മറ്റു പ്രദേശങ്ങളിലും സ്‌ഥിതി വിഭിന്നമല്ല. മഴക്കാറുകണ്ടാല്‍ വൈദ്യുതി മുടങ്ങുന്നതാണ്‌ പലയിടങ്ങളിലെയും പതിവ്‌. പകല്‍ സമയങ്ങളില്‍ വൈദ്യുതി ഇല്ലാതെ വരുന്നതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്‌. പല ഓഫീസുകളും ഇന്‍വെര്‍ട്ടര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാണ്‌.
നിരവധി ആശുപത്രികളുടെയും ലാബുകളുടെയും പ്രവര്‍ത്തനവും വൈദ്യുതി മുടക്കം മൂലം ദുരിതത്തിലായി. വൈദ്യുതി മുടക്കം പതിവായതോടെ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ ജനറേറ്ററുകളിലാണ്‌.
മഴക്കാലത്തിനു മുന്‍പ്‌ ടച്ച്‌വെട്ട്‌ എന്ന പേരില്‍ ദിവസങ്ങളോളം വൈദ്യുതി വകുപ്പ്‌ ലൈന്‍ കട്ട്‌ ചെയ്‌തിരുന്നു. മഴക്കാലത്ത്‌ മുടക്കമില്ലാതെ വൈദ്യുതി നല്‍കാനാണ്‌ അന്ന്‌ വൈദ്യുതി മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നായിരുന്നു ന്യായം.
കഴിഞ്ഞ ദിവസങ്ങളില്‍ കട്ടപ്പനയുടെ പരിസര പ്രദേശങ്ങളില്‍ ദിവസത്തില്‍ നാല്‌ മണിക്കൂര്‍ മാത്രമാണ്‌ വൈദ്യുതി ലഭിച്ചതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW