Wednesday, August 21, 2019 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

മഴയുടെ മറവില്‍ വ്യാപക മോഷണ ശ്രമം

രാജകുമാരി: കനത്ത മഴയുടെ മറവില്‍ രാജകുമാരി നോര്‍ത്തിലെ അമ്പലപ്പടി, മഞ്ഞക്കുഴി മേഖലയില്‍ വ്യാപക മോഷണശ്രമം. രാത്രി ഒന്നിന്‌ ശേഷം പുത്തയത്ത്‌ എല്‍ദോയുടെ വീടിന്റെ പിന്നിലെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമം നടന്നു.
വാഴക്കാല പോളിന്റെ വീടിനു മുന്നില്‍ തെളിച്ചിട്ടിരുന്ന ബള്‍ബ്‌ ഊരിയെടുത്തുകൊണ്ട്‌ പോകുകയും ചെയ്‌തു. ശബ്‌ദം കേട്ട്‌ വീടുകളില്‍ ഉണ്ടായിരുന്നവര്‍ എഴുന്നേറ്റതോടെയാണ്‌ മോഷണ ശ്രമം പരാജയപ്പെട്ടത്‌. ഏറെ വൈകാതെ അമ്പലപ്പടി ഭാഗത്ത്‌ അച്ചാരുകുടിയില്‍ ജോണ്‍സന്റ വീടിന്‌ സമീപം സംശയകരമായ സാഹചര്യത്തില്‍ അപരിചിതരായ മൂന്ന്‌ പേര്‍ നില്‍ക്കുന്നത്‌ ആ സമയം വാഹനത്തില്‍ എത്തിയ പ്രദേശവാസികള്‍ കണ്ടു. വാഹനം കണ്ടതോടെ മൂവരും കൃഷിയിടത്തിലൂടെ ഓടി മറഞ്ഞു.
വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചതു പ്രകാരം നാട്ടുകാര്‍ പ്രദേശത്ത്‌ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രാവിലെ ജോണ്‍സന്റെ പുരയിടത്തില്‍ കോടാലി, തോര്‍ത്ത്‌, ടീ ഷര്‍ട്ട്‌ എന്നിവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പുത്തയത്ത്‌ എല്‍ദോയുടെ വീട്ടില്‍ നിന്ന്‌ കാണാതായ കോടാലിയാണ്‌ ഇതെന്ന്‌ പിന്നീട്‌ തിരിച്ചറിഞ്ഞു. ക്ഷേത്രത്തിന്‌ സമീപം ഒരു വീടിന്റെ വാതില്‍ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്‌ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത്‌ പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഈമാസം എന്‍.ആര്‍ സിറ്റിയില്‍ ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും കംപ്യൂട്ടറും മോഷ്‌ടിച്ചിരുന്നു. എന്നാല്‍ മോഷണവുമായി ബന്ധപ്പെട്ട മോഷ്‌ടാക്കളെക്കുറിച്ച്‌ യാതൊരു തെളിവും ഇനിയും ലഭിച്ചിട്ടില്ല. പ്രദേശത്ത്‌ മോഷണശല്യം തുടര്‍ക്കഥയായതോടെ ആശങ്കയിലാണ്‌ ജനങ്ങള്‍.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW