Friday, August 23, 2019 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

പ്ലാസ്‌റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ നിര്‍മാണ സ്‌ഥലത്തു തന്നെ തടയണമെന്ന്‌

കുഞ്ചിത്തണ്ണി: അന്‍പത്‌ മൈക്രോയില്‍ താഴെയുള്ള പ്ലാസ്‌റ്റിക്‌ കവറുകള്‍, കുപ്പികള്‍ എന്നിവ ഉല്‍പാദന സ്‌ഥലത്ത്‌ തന്നെ തടയണമെന്ന്‌ വ്യാപാരി വ്യവസായ ഏകോപന സമിതി കുഞ്ചിത്തണ്ണി യൂണിറ്റ്‌ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
മണ്ണിനും മനുഷ്യനും ഗുണകരമല്ലാത്ത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച്‌ വിതരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന പഞ്ചായത്തുകള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ്‌ പ്രസിഡന്റ്‌ ജെയിംസ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.എന്‍ ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു.
സംസ്‌ഥാന കമ്മറ്റിയംഗം ജോസ്‌ വഴുതനപ്പള്ളി, ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോയി, സെക്രട്ടറി പുരുഷോത്തമന്‍, യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി ഒ.ആര്‍ രവി, ട്രഷറര്‍ ഇ.കെ ശശികുമാര്‍, വൈസ്‌ പ്രസിഡന്‍്‌ുമാരായ ബി.കെ അന്‍വര്‍ സാദത്ത്‌, ജോയി കുന്നുംപുറം എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജെയിംസ്‌ വര്‍ഗീസ്‌(പ്രസിഡന്റ്‌), ഒ.ആര്‍ രവി(ജനറല്‍ സെക്രട്ടറി), ഇ.കെ ശശികുമാര്‍ (ട്രഷറര്‍), ബി.കെ അന്‍വര്‍ സാദത്ത്‌ ജോയി കുന്നുംപുറം (വൈസ്‌ പ്രസിഡന്റുമാര്‍), എം.വി ജോര്‍ജ്‌, വി.കെ ജെയിംസ്‌ (സെക്രട്ടറിമാര്‍), ഷൈമോന്‍ സെബാസ്‌റ്റ്യന്‍, ജോയിച്ചന്‍ കൊച്ചുപ്പ്‌ (ജില്ലാകൗണ്‍സിലംഗങ്ങള്‍), ഷിബിന്‍ എസ്‌. കണ്ണങ്കര, വി.എസ്‌ അനില്‍കുമാര്‍, ജോസഫ്‌ തോമസ്‌, വി.എസ്‌ ബിനുമോന്‍ (ഭരണ സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW