Tuesday, August 20, 2019 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.12 AM

വൈദ്യുതി തടസം; മൂന്നര ടണ്‍ വളര്‍ത്ത്‌ മത്സ്യം ചത്തു

uploads/news/2019/06/314232/e1.jpg

കോതമംഗലം: വൈദ്യുതി ചതിച്ചതിനെ തുടര്‍ന്ന്‌ മത്സ്യ കര്‍ഷകന്‌ ലക്ഷങ്ങളുടെ നഷ്‌ടം. ട്രോളിങ്ങ്‌ നിരോധന കാലത്ത്‌ വിളവെടുപ്പ്‌ നടത്തത്തക്കവിധം വളര്‍ത്തിക്കൊണ്ടുവന്നവയാണ്‌ മുടക്ക്‌ മുതല്‍ പോലും നഷ്‌ടപ്പെടുത്തി ചത്തൊടുങ്ങിയത്‌.
പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ കാര്‍ഷിക വൃത്തിയിലേക്കിറങ്ങിയ വാരപ്പെട്ടി മുണ്ടേത്ത്‌ ചെറിയാന്റെ പടുത കുളത്തിലാണ്‌ വിളവെടുക്കാറായ മൂന്നര ടണ്ണോളം മത്സ്യം വൈദ്യുതി തടസത്തെ തുടര്‍ന്ന്‌ ചത്ത്‌ പൊങ്ങിയത്‌.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ നാഷണല്‍ അക്വാട്ടിക്‌ റിസര്‍ച്ച്‌ സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ഡോ. ബ്രൈറ്റിന്റെ സാങ്കേതിക നിര്‍ദേശത്തില്‍ 22 ലക്ഷത്തോളം രൂപ മുടക്കിയാണ്‌ മത്സ്യകൃഷി ആരംഭിച്ചത്‌.ഗിഫ്‌സ്റ്റ്‌ തിലോപ്പിയ ഇനത്തില്‍പ്പെട്ട 12000 മത്സ്യക്കുഞ്ഞുങ്ങളെ നാല്‌ കുളങ്ങളിലായി നിക്ഷേപിച്ച്‌ ആധുനിക സംവിധാനങ്ങള്‍ ഒരുക്കി വളര്‍ത്തി വരികയായിരുന്നു.
പല കാലങ്ങളിലായി കുളത്തില്‍ നിക്ഷേപിച്ചവയില്‍ ഏതാനും കുഞ്ഞുങ്ങള്‍ മാത്രമാണ്‌ ഇനി അവശേഷിക്കുന്നത്‌.
കേജ്‌ സിസ്‌റ്റത്തില്‍ വളര്‍ത്തിയിരുന്ന മീനുകളുടെ കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിനും വെള്ളത്തിലെ ഓക്‌സിജന്റെ അളവ്‌ ക്രമപ്പെടുത്തുന്നതിനുമാവശ്യമായ ക്രമീകരണങ്ങള്‍ വൈദ്യുതി ഉപയോഗിച്ചാണ്‌ നടത്തിയിരുന്നത്‌.
വൈദ്യുതി തടസമുണ്ടായാല്‍ ജനറേറ്റര്‍ ഉപയോഗിച്ചിരുന്നു. ഞായറാഴ്‌ച ഒട്ടേറെ തവണ വൈദ്യുതി പോയും വന്നുമിരുന്നു. ഇതിനിടയില്‍ മീന്‍ കുളത്തിലെ വൈദ്യുത കണക്ഷനിലെ ഫ്യൂസ്‌ പോയിരുന്നത്‌് ശ്രദ്ധയില്‍പ്പെടാതിരുന്നതാണ്‌ മീനുകളുടെ ചത്തൊടുങ്ങലിലേക്ക്‌ നയിച്ചത്‌. കൃഷി വകുപ്പിന്റെയോ മറ്റ്‌ സഹായങ്ങള്‍ സ്വീകരിക്കുകയോ ഇന്‍ഷുറന്‍സ്‌ എടുക്കുകയോ ചെയ്യാത്തതിനാല്‍ നഷ്‌ടം ഏങ്ങനെ നികത്തുമെന്നറിയാതെ വിഷമിക്കുകയാണ്‌ ചെറിയാന്‍.

Ads by Google
Advertisement
Wednesday 12 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW