Friday, August 23, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.41 AM

മഴയിലും കാറ്റിലും നാശം തുടരുന്നു; നിരവധി വീടുകള്‍ തകര്‍ന്നു

എടത്വാ: ശക്‌തമായ കാറ്റിലും മഴയിലും നാടെങ്ങും നാശനഷ്‌ടങ്ങളേറുന്നു. മരം കടപുഴകിവീണ്‌ എടത്വാ, തകഴി പഞ്ചായത്തില്‍ വ്യാപകനാശം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. എടത്വാ ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ മുണ്ടുവേലില്‍ കുഞ്ഞച്ചന്‍ ചോക്കോ, ചങ്ങംങ്കരി കൊട്ടാരത്തില്‍ പ്രസാദ്‌, മണ്ണാരുപമ്പില്‍ ബിജു വര്‍ഗീസ്‌, കേളകൊമ്പ്‌ മുണ്ടുവേലില്‍ ലിസി ജോസഫ്‌, തെക്കേകുറ്റ്‌ ക്ലാരമ്മ, പാണ്ടങ്കരി മടയ്‌ക്കല്‍ ജോസ്‌ എന്നിവരുടെ വീടിനുമുകളിലേക്കാണ്‌ മരം കടപുഴകി വീണ്‌ തകര്‍ന്നത്‌. ലിസി ജോസഫിന്റെ അടുക്കളയും ഒരുമുറിയും പൂര്‍ണമായി തകര്‍ന്നു. ഞായറാഴ്‌ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമുണ്ടായ ശക്‌തമായ മഴയിലും കാറ്റിലുമാണ്‌ മരം കടപുഴകി വീണത്‌. കാറ്റ്‌ ശക്‌തിപ്രാപിക്കുമ്പോള്‍ വീടുകളിലും താമസക്കാര്‍ ഉണ്ടായിരുന്നു. മിക്കവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
കാറ്റില്‍ വാഴകൃഷിയും നശിച്ചു. തകഴി പഞ്ചായത്ത്‌ എട്ടാംവാര്‍ഡില്‍ വെണ്‍മേലില്‍ വലിയപറമ്പില്‍ ഷൈക്കുട്ടി മാത്യു, പച്ച പന്ത്രണ്ടില്‍ ജോമോന്‍, ചങ്ങംങ്കരി വര്‍ഗീസ്‌, പാണ്ടങ്കരി മണക്കളത്തില്‍ ഷാജി എന്നിവരുടെ വിളവെത്തിയ വാഴകൃഷിയാണ്‌ പൂര്‍ണമായി നശിച്ചത്‌. ഷൈക്കുട്ടിയുടെ നൂറോളം ഏത്തവാഴകളും ജോമോന്റെയും ഷാജിയുടേയും 250 ഓളം വാഴകളും നശിച്ചിട്ടുണ്ട്‌. വാഴകൃഷി നശിച്ച കര്‍ഷകരുടെ തോട്ടം സന്ദര്‍ശിക്കാന്‍ കൃഷി ഭവനില്‍ നിന്ന്‌ ഉദ്യോഗസ്‌ഥര്‍ എത്തിയിരുന്നു.
മങ്കോട്ടചിറ-വീയപുരം പ്രദേശത്ത്‌ നിരവധി കര്‍ഷകരുടെ വാഴകൃഷി നിലംപറ്റിയിട്ടുണ്ട്‌. പാകമെത്തിയ ഏത്തവാഴകളും, പൂവന്‍വാഴകളുമാണ്‌ നിലംപറ്റിയതില്‍ അധികവുമുള്ളത്‌. മരം വീണ്‌ വൈദ്യുതി നിലച്ചെങ്കിലും ജീവനക്കാരുടെ ശ്രമഫലമായി പലസ്‌ഥലങ്ങളിലും വൈദ്യുതിബന്ധം പുന:സ്‌ഥാപിച്ചു.
വാഴകൃഷിക്ക്‌ പുറമേ മറ്റ്‌ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്‌. രണ്ടുദിവസമായി തുടരുന്ന ശക്‌തിയായ മഴ ആശങ്കയോടാണ്‌ കാണുന്നത്‌. രണ്ടാംകൃഷിക്ക്‌ വിതയിറക്കിയ പാടത്ത്‌ മഴവെള്ളം കെട്ടിക്കിടക്കുകയാണ്‌. വിതയിറക്കി മൂന്നാഴ്‌ച പിന്നിട്ട നെല്‍വിത്തുകളാണ്‌ കുട്ടനാട്ടില്‍ അധികവുമുള്ളത്‌.

Ads by Google
Advertisement
Tuesday 11 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW