Friday, August 23, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

കാലവര്‍ഷക്കെടുതി; വ്യാപക നാശനഷ്‌ടം

uploads/news/2019/06/313655/1.jpg

അമ്പലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്‌ടം. മഴയിലും കാറ്റിലും മരങ്ങള്‍ വീണ്‌ വീട്‌ തകര്‍ന്നു.
അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ ഏഴാം വാര്‍ഡ്‌ കൊപ്പാറക്കടവിനു സമീപം കരിപ്പോട്‌ വടക്കേതില്‍ ഹാരിസിന്റെ വീടിനു മുകളിലാണ്‌ ഇന്നലെ വൈകിട്ട്‌ നാലരയോടെ മാവ്‌ വീണത്‌. ഈ സമയം വീട്ടിലാരുമില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
അപകടത്തില്‍ ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പുറക്കാട്‌ പഞ്ചായത്ത്‌ കരൂരില്‍ വൈശാഖം വീട്ടില്‍ കുമാരി ശിവദാസിന്റെ തൊഴുത്തിനു മുകളില്‍ മരം വീണു.
തൊഴുത്തിലുണ്ടായിരുന്ന രണ്ട്‌ പശുക്കള്‍ രക്ഷപെട്ടു. കാക്കാഴം, വളഞ്ഞ വഴി, നീര്‍ക്കുന്നം ഭാഗങ്ങളില്‍ കടല്‍ക്ഷോഭവും ശക്‌തമാണ്‌. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുകയാണ്‌.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW