Monday, August 26, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

പീഡനശ്രമം: യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/06/313654/3.jpg

അമ്പലപ്പുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അമ്പലപ്പുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുന്തല മഠത്തിപ്പറമ്പില്‍ കണ്ണന്‍(25)നെയാണ്‌ വീട്ടമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
പ്രദേശത്തെ ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ ഭയന്ന്‌ ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപെട്ടു. ഭര്‍ത്താവ്‌ വിദേശത്തായ യുവതിയുടെ വീട്ടില്‍ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല.
സംഭവത്തിനുശേഷം വീട്ടമ്മക്ക്‌ മാനസിക സംഘര്‍ഷം ഉണ്ടായതിനാല്‍ ജോലി ഉപേക്ഷിച്ചു ഭര്‍ത്താവ്‌ നാട്ടിലെത്തി. തുടര്‍ന്ന്‌ നടത്തിയ കൗണ്‍സിലിങിലാണ്‌ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായ വിവരം അറിയുന്നത്‌.
ഭര്‍ത്താവുമൊന്നിച്ച്‌ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റിലായ പ്രതിയെ ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിച്ചതായും അമ്പലപ്പുഴ പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW