Saturday, August 24, 2019 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

ട്രോളിങ്‌ നിരോധനം; തീരം ദുരിതത്തിലേക്ക്‌

ആലപ്പുഴ: ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ്‌ നിരോധനം നിലവില്‍ വന്നതോടെ വറുതിയിലാണ്ട തീരം ദുരിതത്തിലേക്ക്‌. ജൂലൈയ്‌ 31വരെയാണ്‌ ട്രോളിങ്‌ നിരോധനം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ തീരദേശത്ത്‌ കടുത്ത വറുതിയിലാണ്‌. നിരോധനത്തെ ത്തുടര്‍ന്ന്‌ ജില്ലയിലെ മത്സ്യബന്ധന ബോട്ടുകള്‍ കായംകുളം മത്സ്യബന്ധന തുറമുഖത്തും കായംകുളം കായലിലുമാണ്‌ കൂടുതലും നങ്കൂരമിട്ടിരിക്കുന്നത്‌.
ട്രോളിങ്‌് നിരോധന കാലയളവില്‍ ബോട്ടുകളുടെ അറ്റകുറ്റ പണികള്‍ നടത്താറുള്ളത്‌. നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിലെ വല, റോപ്പ്‌, പാചകവാതക സിലണ്ടര്‍,മോഷണം പോകാന്‍ സുധ്യതയുള്ള സാമഗ്രഹികള്‍ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റി.
വേനല്‍ ചൂട്‌ കടുത്തതോടെ തീരത്ത്‌ മത്സ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്‌ ഇപ്പോഴും തുടരുന്നു. സ്‌കൂള്‍ വര്‍ഷാരംഭമായതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുമ്പോഴാണ്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ 52ദിവസത്തെ തൊഴില്‍ നഷ്‌ടം. പഞ്ഞമാസാനൂകൂല്യമായ 4500രൂപ ലഭിക്കുന്നത്‌ കുറച്ച്‌ ആശ്വസമാകും.
ചാകരയില്‍ പ്രതീക്ഷ
ട്രോളിങ്‌ നിരോധനം ആശ്വാസം പകരാന്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക്‌ ചാകരയിലാണ്‌ പ്രതീക്ഷ. മുന്‍ കാലങ്ങളില്‍ മേട മാസത്തില്‍ ചാകര പ്രത്യക്ഷപെടുറുള്ളയ്‌. ചാകരയില്‍ അയല, മത്തി, വേളൂരി, ചെമ്മീന്‍, കണവ തുടങ്ങി വിവിധ ഇനം മത്സ്യങ്ങള്‍ സുലഭമായി ലഭിക്കും.
കാലാവസ്‌ഥാ വ്യതിയാനം ചാകര പലപ്പോഴും മേടത്തില്‍ പ്രത്യക്ഷപ്പെടാറില്ലെന്ന്‌ പ്രായമുള്ള മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
ബോട്ടുകള്‍ ഇല്ലാത്തതിനാല്‍ തീരകടലില്‍ ചെറുമത്സ്യങ്ങള്‍ ധാരാളമായി എത്തും. ഇത്‌ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ മീന്‍ ലഭിക്കും. ലഭിക്കന്ന മത്സ്യത്തിന്‌ നല്ല വിലയും കിട്ടും. ജില്ലയില്‍ 1500ല്‍ അധികം മീന്‍പിടുത്ത വള്ളങ്ങള്‍ ഉണ്ട്‌. ഡിങ്കി, താങ്ങുവല,പൊങ്ങ്‌ വള്ളങ്ങളാണ്‌ കൂടുതലും. മൂന്ന്‌ മുതല്‍ 35തൊഴിലാളികള്‍ വരെ കയറുന്ന വള്ളങ്ങള്‍ ഉണ്ട്‌. പൊങ്ങ്‌ വള്ളങ്ങളില്‍ പിടിക്കുന്ന മത്സ്യങ്ങള്‍ തൊഴിലാളികള്‍ തന്നെ ദേശീയപാത ഓരത്ത്‌ എത്തിച്ച്‌ നവര്‍ തന്നെ വില്‍പന നടത്താറുള്ളത്‌.
മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക്‌ ഗുണമില്ല
ജില്ലയില്‍ മുക്കിന്‌ മുക്കിന്‌ മത്സ്യബന്ധന തുറമുഖം പണിയുന്നെങ്കിലും തൊഴിലാളികള്‍ക്ക്‌ ഗുണം ലഭിക്കുന്നില്ല. വള്ളങ്ങളും ബോട്ടുകളും സുരക്ഷിതമായി നങ്കൂരമിടാന്‍ കഴിയുന്ന തരത്തില്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്‌ജമല്ല.
തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത്‌ മണല്‍ അടിഞ്ഞ്‌ കൂടിയതിനാല്‍ ബോട്ടുകളും വള്ളങ്ങള്‍ക്കും അകത്ത്‌ കയറാന്‍ കഴിയില്ല. അര്‍ത്തുങ്കല്‍ ഹാര്‍ബറിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു. കായംകുളം മത്സ്യബന്ധന തുറമുഖത്ത്‌ സുരക്ഷിതമായ നങ്കൂരമിടാന്‍ കഴിയില്ല. കായംകുളം കായലില്‍ നിന്നുള്ള ശക്‌തിയായ ഒഴുക്ക്‌ ബോട്ടുകളും വള്ളങ്ങളും പരസ്‌പരം കൂട്ടിയിടുച്ച്‌ അപകടമുണ്ടാക്കും.
കണ്‍ട്രോള്‍റൂം
ട്രോളിങ്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ ഫിഷറീസ്‌ വകുപ്പ്‌ 24മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്‌ രണ്ട്‌ ബോട്ടുകളും തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ ഇന്‍റ്റര്‍സ്‌പെക്‌ടര്‍ ബോട്ടും ലൈഫ്‌ ഗാഡുകളുടെയും സേവനം ഉറപ്പാക്കി. ഫോണ്‍ 04772251103.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW