Friday, August 23, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

ജാതീയമായി ആക്ഷേപിച്ചത്‌ രേഖപ്പെടുത്താതിരുന്ന എസ്‌.ഐക്കെതിരെ പരാതി നല്‍കി

അമ്പലപ്പുഴ: ജാതീയമായി ആക്ഷേപിച്ചത്‌ എഫ്‌.ഐ.ആറിലും മൊഴിയിലും രേഖപ്പെടുത്താതിരുന്ന എസ്‌.ഐക്കെതിരെ പട്ടിക ജാതി പട്ടികവര്‍ഗ കമ്മീഷനില്‍ പരാതി. പുറക്കാട്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ ചിറയില്‍ സദാനന്ദന്റെ മകന്‍ ഹരീഷ്‌ കുമാറാണ്‌ അമ്പലപ്പുഴ എസ്‌.ഐ ജി.എസ്‌ ഹരിക്കെതിരെ പരാതി നല്‍കിയത്‌.
കഴിഞ്ഞ 27നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. സമീപവാസിയായ വൈപ്പില്‍ സുഗതന്‍ എന്നയാള്‍ ഹരീഷ്‌ കുമാറിനെ പുറക്കാട്‌ കാവില്‍ ക്ഷേത്രത്തിനു സമീപം വെച്ച്‌ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഹരീഷ്‌ കുമാര്‍ അമ്പലപ്പുഴ സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ പ്രകോപനത്തില്‍ സുഗതന്‍ രാത്രിയില്‍ വീണ്ടും ജാതിപ്പേരു പറഞ്ഞു കൊണ്ട്‌ ഹരീഷ്‌ കുമാറിനെ വീട്‌ കയറി ആക്രമിച്ചു.
വൃദ്ധയായ മാതാവിനെ ആക്രമിക്കുകയും സഹോദരനെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ഇതു സംബന്ധിച്ച്‌ വീണ്ടും സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ സഹായിക്കുന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിച്ചതെന്ന്‌ ഹരീഷ്‌ കുമാര്‍ പറയുന്നു. പല തവണ സ്‌റ്റേഷനില്‍ കയറിയിറങ്ങിയ ശേഷമാണ്‌ മൊഴി രേഖപ്പെടുത്താന്‍ പോലീസ്‌ തയ്യാറായത്‌. എന്നാല്‍ ജാതീയമായി ആക്ഷേപിച്ചത്‌
മൊഴിയിലും എഫ്‌.ഐ.ആറിലും രേഖപ്പെടുത്താന്‍ പോലീസ്‌ തയ്യാറായില്ല. ഇതിനെക്കുറിച്ച്‌ എസ്‌.ഐയോട്‌ ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യാനേ പറ്റൂ എന്നും നിനക്കൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്‌തോ എന്നും ഭീഷണിപ്പെടുത്തിയെന്നും കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ ഹരീഷ്‌ കുമാര്‍ പറയുന്നു. തനിക്ക്‌ നിയമാനുസൃതമായി ലഭിക്കേണ്ട നീതി നിഷേധിച്ച എസ്‌.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഹരീഷ്‌ കുമാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW