Tuesday, August 20, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

കാലവര്‍ഷം: മരങ്ങള്‍ കടപുഴകി, വ്യാപകനാശം

ആലപ്പുഴ: കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി നഗരത്തില്‍ വ്യാപക നാശം. മരങ്ങള്‍ വീണ്‌ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും ഗതാഗതവും നിലച്ചു. നാടാകെ ഇരുട്ടിലായി.
തത്തംപള്ളി സഹൃദയ ആശൂപത്രിക്ക്‌ സമീപത്തെ പതിറ്റാണ്ട്‌ പഴക്കമുള്ള ആല്‍മരം കടപുഴകിയതാണ്‌ നഗരത്തെ ആകെ ഇരുട്ടിലാക്കിയത്‌. ഇന്നലെ ഉച്ചക്ക്‌ശേഷം തോരാതെ പെയ്‌ത മഴയിലാണ്‌ ആല്‍മരം നിലംപതിച്ചത്‌.
ഏറെ തിരക്കേറിയ റോഡിന്‌ സമീപം നിന്നിരുന്ന ആല്‍മരം കടപുഴകി റോഡിലേക്ക്‌ വീഴാതെ എതിര്‍ദിശയിലെ ഒഴിഞ്ഞ പ്രദേശത്തേക്ക്‌ വീണതുമൂലം വന്‍ അപകടമൊഴിവായി.
ആലിന്‍ചുവടെന്ന്‌ അറിയപ്പെടുന്ന ആല്‍മരമാണ്‌ കടപുഴകിയത്‌.
ഇതിനിടെ പാതിരപ്പള്ളി ഹോംകോയ്‌ക്ക്‌ സമീപത്ത്‌ മരം വീണത്‌ ഉള്‍പ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറോളം സ്‌ഥലങ്ങളില്‍ മരം വീണു. കണ്ണംവര്‍ക്കി പാലത്തിന്‌ സമീപം മരം വീണ്‌ ഗതാഗത തടസമുണ്ടായി.
കിടങ്ങാംപറമ്പ്‌ നടയില്‍ ബാലചന്ദ്രന്റെ വീടിന്‌ മുകളില്‍ പുളിമരം വീണ്‌ നാശം സംഭവിച്ചു. വീടിനുള്ളില്‍ തളര്‍ന്നു കിടക്കുകയായിരുന്ന 60 വയസുള്ള ബാലചന്ദ്രനെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സ്‌ സംഘം മരച്ചില്ലകള്‍ മുറിച്ച്‌ മാറ്റിയാണ്‌ രക്ഷിച്ചത്‌.
കൊമ്മാടി, വെറ്റക്കാരന്‍ മുക്ക്‌ എന്നിവടങ്ങളിലും മരം വീണു.
ആലപ്പുഴയിലെ ഫര്‍ഫോഴ്‌സ്‌ വിവിധ ഗ്രൂപ്പുകളുയി തിരിഞ്ഞാണ്‌ രക്ഷാ പ്രവര്‍ത്തനത്തന്‌ നേതൃത്വം നല്‍കിയത്‌.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW