Saturday, August 24, 2019 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

പ്രളയത്തെ അതിജീവിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌ ഉദ്ദേശിക്കുന്നത്‌: മന്ത്രി

കുട്ടനാട്‌: കുട്ടനാട്ടില്‍ പ്രളയത്തെ അതിജീവിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ ഉദേശിക്കുന്നതെന്ന്‌ മന്ത്രി ജി. സുധാകരന്‍. കൈനകരി കോലോത്ത്‌ ജെട്ടി, പൂപ്പള്ളി- ചമ്പക്കുളം വൈശ്യം ഭാഗം റോഡ്‌ നിര്‍മ്മാണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്‌ ശേഷം തകര്‍ന്ന റോഡുകള്‍ എല്ലാം തന്നെ പുനര്‍നിര്‍മ്മാണം നടത്തി. എ.സി റോഡ്‌ 10 കോടി ചെലവഴിച്ചാണ്‌ നിര്‍മ്മിച്ചത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു പാലത്തിത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ദേശിയപാത സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ എസ്‌. സജീവ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു, കൈനകരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല സജീവ്‌., ഫാ ഫ്രാന്‍സിസ്‌ വടക്കേമറ്റം, നെടുമുടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ യശോധ സുകുമാരന്‍, ബ്ലോക്ക്‌ അംഗം മിനി മന്മഥന്‍ നായര്‍, പഞ്ചായത്ത്‌ അംഗങ്ങളായ കെ.പി അനിയപ്പന്‍,
നെടുമുടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ ചാക്കോ, എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ഡോ. എ. സിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW