Wednesday, August 21, 2019 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

തുടര്‍ച്ചയായി മൂന്ന്‌ കൊലപാതകങ്ങള്‍; നാട്‌ ഭീതിയില്‍

ചേര്‍ത്തല: ഒരു പ്രദേശത്ത്‌ തുടര്‍ച്ചയായി മൂന്ന്‌ കൊലപാതകങ്ങള്‍. പട്ടണക്കാട്ടാണ്‌ നാടിനെ ഭീതിയിലാഴ്‌ത്തി അരുംകൊലകള്‍ തുടരുന്നത്‌. തൈക്കലില്‍ മൂന്ന്‌ മാസം മുന്‍പാണ്‌ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നത്‌.
മാര്‍ച്ച്‌ 31 ന്‌ രാത്രി കടക്കരപ്പള്ളി നികര്‍ത്തില്‍ സുകുമാരന്റെ ഭാര്യ കല്ല്യാണി (75) നെയാണ്‌ മകന്‍ സന്തോഷ്‌ (45) ചവിട്ടി കൊലപ്പെടുത്തിയത്‌.
അടുത്ത ദിവസം സന്തോഷിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഏപ്രില്‍ 27 ന്‌ ഉച്ചയ്‌ക്കാണ്‌ മാതാവ്‌ പിഞ്ചുബാലികയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്‌. പട്ടണക്കാട്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ പുതിയകാവ്‌ കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിര (21) ആണ്‌ മകള്‍ ആദിഷ (ഒന്നേകാല്‍ വയസ്‌) യുടെ ജീവനെടുത്തത്‌. ഇതിന്‌ സമീപ പ്രദേശത്താണ്‌ പേരക്കുട്ടി മുത്തശിയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്‌. മയക്കുമരുന്ന്‌ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലായിരുന്നു അരുംകൊല.
പട്ടണക്കാട്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ വെളുത്തേടത്തുവെളി പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത (72) ആണ്‌ ശനിയാഴ്‌ച രാത്രി കൊലചെയ്യപ്പെട്ടത്‌.
ക്യാന്‍സര്‍ രോഗിയായ ശാന്ത ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കട്ടിലില്‍ കിടക്കുകയായിരുന്ന വൃദ്ധയോട്‌ ചെറുമകന്‍ അരൂര്‍ അക്ഷയനിവാസില്‍ ഉത്തമന്റെ മകന്‍ അനന്തു (26) പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന്‌ വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യായാമത്തിന്‌ ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ട്‌ തലയ്‌ക്ക്‌ അടിക്കുകയായിരുന്നു.
സംഭവ ശേഷം പട്ടണക്കാട്‌ പോലീസ്‌ സേ്‌റ്റഷനില്‍ എത്തി പ്രതി കീഴടങ്ങുകയായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ്‌ മൂന്ന്‌ സംഭവങ്ങളിലും കൊലയ്‌ക്ക്‌ കാരണമായതെന്നാണ്‌ പോലീസിന്റെ നിഗമനം.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW