Tuesday, August 20, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.34 AM

ആറാംമൈലിലെ വര്‍ക്കിച്ചേട്ടന്റെ കടയില്‍ ചായ കുടിക്കുന്ന രാഹുല്‍ഗാന്ധിയും നേതാക്കളും. വര്‍ക്കിചേട്ടന്റെ ചായക്കടയില്‍ അപ്രതീക്ഷിത അതിഥിയായി രാഹുല്‍ഗാന്ധി

ബത്തേരി: തന്നെ റെക്കാഡ്‌ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാടന്‍ ജനതയോട്‌ നന്ദി പറയാന്‍ എത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പതിവ്‌ തെറ്റിച്ചില്ല. റോഡ്‌ഷോ പര്യടനത്തിനിടെ ബത്തേരി കുപ്പാടി ചെതലയം ആറാംമൈലിലെ ബേസില്‍ ടീ സ്‌റ്റാളിലായിരുന്നു ഇന്നലെ രാഹുലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. വാഹനം നിറുത്തി പെട്ടന്ന്‌ രാഹുലും പരിവാരങ്ങളും കടയിലേക്കെത്തിയപ്പോള്‍ വര്‍ക്കിയും ഭാര്യയും അമ്പരന്നു. ചായയും പഴംപൊരിയും പഴവും കഴിച്ച രാഹുല്‍ വര്‍ക്കിചേട്ടനും ഭാര്യക്കുമൊപ്പം സെല്‍ഫിയുമെടുത്താണ്‌ മടങ്ങിയത്‌. രാഹുല്‍ എത്തിയതറിഞ്ഞ്‌ ആളുകള്‍ ഓടിക്കൂടി ഫോട്ടോ എടുക്കാന്‍. ഒറ്റമുറി ചായക്കടയിലേക്ക്‌ പുറമേ നിന്ന്‌ ആളുകളെ എസ്‌.പി.ജിക്കാര്‍ പ്രവേശിപ്പിച്ചില്ല. ചായ കുടിക്കുന്നതിനിടെ ഇടക്കിടെ ആളുകളുടെ നേര്‍ക്ക്‌ രാഹുല്‍ കൈ വീശുന്നുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 09 Jun 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW