Tuesday, August 20, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.34 AM

വയനാടിന്റെ ശബ്‌ദം പാര്‍ലമെന്റില്‍ ഉന്നയിക്കും: രാഹുല്‍ ഗാന്ധി

uploads/news/2019/06/313501/w1.jpg

പുല്‍പ്പള്ളി: വയനാട്ടിലെ ജനങ്ങളുടെ സഹായത്തോടെ പാര്‍ലമെന്റിലെത്തിയ താന്‍ വയനാട്ടിലെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ തുറന്ന പോരാട്ടം നടത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പുല്‍പ്പള്ളിയില്‍ വോട്ടര്‍മാരോട്‌ നന്ദി പറഞ്ഞ്‌ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. രാഷ്‌ട്രീയത്തിന്‌ അതീതമായി വോട്ടു ചെയ്‌ത വയനാട്ടിലെ ജനങ്ങളോടുള്ള കടപ്പാട്‌ മറക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വയനാടിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണെന്നും ചിലത്‌ സങ്കീര്‍ണവും പരിഹരിക്കാന്‍ പ്രയാസമുള്ളതാണെന്നും രാഹുല്‍ഗാന്ധി മാനന്തവാടിയില്‍ പറഞ്ഞു. കുട്ടായ ശ്രമമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നപരിഹാരമുണ്ടാവുകയുള്ളു. അതിന്‌ താന്‍ മുന്‍പന്തിയില്‍ ഉണ്ടാവും. വയനാടിനും കേരളത്തിനും വേണ്ടി പാര്‍ലമെന്റില്‍ തന്റെ ശബ്‌ദം മുഴങ്ങുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
കെ.സി.വേണുഗോപാല്‍ ആണ്‌ അദ്ദേഹത്തിന്റെ പ്രസംഗം പരിപാഷപ്പെടുത്തിയത്‌. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ സീനിയര്‍ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നരയോടെ പുല്‍പ്പള്ളിയില്‍ എത്തിയ രാഹുല്‍ഗാന്ധിക്ക്‌ ആവേശകരമായ സ്വീകരണമാണ്‌ പുല്‍പ്പള്ളിയില്‍ നല്‍കിയത്‌. പുല്‍പ്പള്ളി താഴെയങ്ങാടി വരെ റോഡ്‌ ഷോ നടത്തുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ പരിസരത്ത്‌ നിന്നും കാറില്‍ രാഹുല്‍ യാത്രയാവുകയായിരുന്നു. താഴെയങ്ങാടിയില്‍ കാത്തു നിന്ന ജനങ്ങളെ ഇത്‌ നിരാശരാക്കി. പുല്‍പ്പള്ളിയിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ വേണ്ടത്ര ഏകോപനം നടത്തുന്നതില്‍ വന്ന വീഴ്‌ചയാണ്‌ താഴെയങ്ങാടിയിലെ പരിപാടി ഒഴിവാക്കാന്‍ കാരണമായതെന്ന്‌ പറയുന്നു.
കല്‍പ്പറ്റ: മോദി തിരഞ്ഞെടുപ്പില്‍ നടത്തിയത്‌ വിഷലിപ്‌തമായ പ്രചരണമാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം പി. ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജനങ്ങളോട്‌ നന്ദി പറഞ്ഞ്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പും വിദ്വോഷവും പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ മോദി ശ്രമിച്ചത്‌. കോണ്‍ഗ്രസ്‌ സത്യത്തിന്‌ വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്‌ഥാനമാണ്‌. എന്നാല്‍ മോദി കള്ളങ്ങള്‍ പറഞ്ഞാണ്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്‌. വെറുപ്പും വിദ്വോഷവും കൊണ്ട്‌ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ്‌ നരേന്ദ്രമോദി സ്വീകരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നാം പോരാടുന്നത്‌ വിഷലിപ്‌തമായ പ്രചരണങ്ങളോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട്‌ തന്നെ വെറുപ്പിന്റെയും വിദ്വോഷത്തിന്റെയും അരക്ഷിതാവസ്‌ഥയുടെയും ഈ രാഷ്‌ട്രീയത്തിനെതിരെ നാം പോരാടും. ആര്‍ എസ്‌ എസിന്റെയും ബി ജെ പിയുടെയും ജനങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ക്കെതിരെയും ശക്‌തമായ പോരാട്ടം തുടരും. രാജ്യത്തെ ഒന്നിപ്പിക്കുകയും ജനങ്ങളെ ഒന്നായി കണ്ടുകൊണ്ട്‌ നന്മയോടൊപ്പം നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന്‌ പരിഹാരം കാണുകയാണ്‌ തന്റെ ലക്ഷ്യം. എം പി എന്ന നിലയില്‍ വയനാട്ടിലെ ഓരോ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കും. അതോടൊപ്പം തന്നെ കേരളത്തിന്റെ വിഷയങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വയനാട്‌ നിരവധിയായ പ്രതിസന്ധികള്‍ നേരിടുണ്ട്‌. ഇത്‌ പരിഹരിക്കുന്നതിനായി ശക്‌തമായ ഇടപെടല്‍ നടത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എല്ലാ പാര്‍ട്ടിക്കാരും തനിക്ക്‌ വോട്ട്‌ ചെയ്‌തിട്ടുണ്ടെന്നും, എന്റെ വാതിലുകള്‍ വയനാട്‌ മണ്ഡലത്തിലെ ഓരോ പൗരന്മാര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്‌ണുനാഥ്‌, സാദിഖലി ശിഹാബ്‌ തങ്ങള്‍, ഡി സി സി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണന്‍ എം എല്‍ എ, തുടങ്ങിയ നിരവധി നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു.

Ads by Google
Advertisement
Sunday 09 Jun 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW