Tuesday, August 20, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

പലകവീട്‌ പ്രളയജലമെടുത്തു; കിടപ്പാടമൊരുക്കി കാര്‍ഡ്‌ ബാങ്ക്‌

uploads/news/2019/06/313453/a4.jpg

അമ്പലപ്പുഴ: നിര്‍മലയ്‌ക്കും കുടുംബത്തിനും കിടപ്പാടമൊരുക്കി സഹകരണ കാര്‍ഷിക ഗ്രാമവികസന (കാര്‍ഡ്‌) ബാങ്ക്‌. മൂന്ന്‌ സെന്റ്‌ ഭൂമിയിലെ പലക തറച്ച വീട്‌ പ്രളയത്തില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ്‌ പുറക്കാട്‌ പഞ്ചായത്ത്‌ 11-ാം വാര്‍ഡ്‌ തോട്ടപ്പള്ളി പഴയ ചിറയില്‍ കുഞ്ഞുമോ (50)നും ഭാര്യ നിര്‍മല (49) യ്‌ക്കും മക്കളായ നീതുമോള്‍, നിതീഷ്‌ എന്നിവരുള്‍പ്പെട്ട കുടുംബത്തിന്‌ കിടപ്പാടം നഷ്‌ടമായത്‌.
ഭവന രഹിതരുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്‌ റവന്യു അധികൃതര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. പിന്നീട്‌ കെയര്‍ ഹോം പദ്ധതിയില്‍ ആലപ്പുഴ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ വീടു നിര്‍മിച്ചു നല്‍കാന്‍ ചുമതലപ്പെടുത്തി. രണ്ടു മുറിയും അടുക്കളയും ഹാളും ശൗചാലയവുമടക്കം മേല്‍ക്കൂര വാര്‍ത്തും തറയില്‍ ടൈല്‍ പാകിയും മൂന്നു മാസം കൊണ്ട്‌ വീടു പൂര്‍ത്തിയാക്കി. 4.95 ലക്ഷം രൂപയാണ്‌ ഇതിനായി സര്‍ക്കാര്‍ ലഭ്യമാക്കിയത്‌.
ബാങ്ക്‌ പ്രസിഡന്റ്‌ എസ്‌. വാഹിദ്‌ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. തുടര്‍ന്ന്‌ ചേര്‍ന്ന സമ്മേളനം അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം ജുനൈദ്‌ ഉദ്‌ഘാടനം ചെയ്‌തു. എസ്‌. വാഹിദ്‌ അധ്യക്ഷനായ സമ്മേളനത്തില്‍ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ കെ.ജെ ജോര്‍ജ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി. സുരേന്ദ്രന്‍, സഹകരണ വകുപ്പ്‌ സീനിയര്‍ ഇന്‍സ്‌പെക്‌ടര്‍ സജിമോന്‍, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ വി.എസ്‌ മായാദേവി, ഗ്രാമപഞ്ചായത്തംഗം ആര്‍. രാജി, എ. ഓമനക്കുട്ടന്‍, എസ്‌. ശ്രീകുമാര്‍, പി. വിനോദ്‌ കുമാര്‍, ബാങ്ക്‌ ഭരണ സമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW