Tuesday, August 20, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

ആസ്വാദകരുടെ മനസുനിറച്ച്‌"മുച്ചീട്ടുകളിക്കാരന്റെ മകള്‍"

uploads/news/2019/06/313452/a3.jpg

മാരാരിക്കുളം: പാതിരപ്പള്ളി പാട്ടുകളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന നാടകം ആസ്വാദകര്‍ക്ക്‌ വിസ്‌മയമായി. കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെയും മാരാരിക്കുളം തെക്ക്‌ ഗ്രാമപഞ്ചായത്ത്‌ സി.ഡി.എസിന്റെയും ചെട്ടികാട്‌ ഔവര്‍ ലൈബ്രറിയുടെയും സംയുക്‌താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട നാടകപ്പറവ കലാക്യാമ്പില്‍ ഒരുക്കിയ നാടകമാണ്‌ പ്രേക്ഷകര്‍ക്ക്‌ വേറിട്ട ദൃശ്യാനുഭവം പകര്‍ന്നു നല്‍കിയത്‌.
യുവ നാടകപ്രവര്‍ത്തകന്‍ മനോജ്‌ ആര്‍. ചന്ദ്രനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന നോവലിന്‌ രംഗഭാഷ്യം നല്‍കിയത്‌. സൈനബയും ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുത്തപ്പായുമെല്ലാമായി കുട്ടികള്‍ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ പാട്ടുകളം ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ സദസ്‌ ഹര്‍ഷാരവത്തോടെ നെഞ്ചേറ്റി.
പ്രമുഖ നാടകപ്രവര്‍ത്തകനും സിനിമാ-സീരിയല്‍ നടനുമായ അമല്‍രാജ്‌ ദേവ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മാരാരിക്കുളം തെക്ക്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരാ തിലകന്‍ അധ്യക്ഷത വഹിച്ചു. മാലൂര്‍ ശ്രീധരന്‍, കെ.ബി.അജയകുമാര്‍, പുന്നപ്ര ജ്യോതികുമാര്‍, കുഞ്ഞുമോള്‍ ഷാജി സംസാരിച്ചു.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW