Wednesday, August 21, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

പൊതുവിദ്യാഭ്യാസ മേഖല കരുത്തുറ്റതാക്കി: കാനം

uploads/news/2019/06/313451/a2.jpg

ആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ കേരളത്തില്‍നടന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.ഐ.എസ്‌.എഫിന്റേയും എ.ഐ.വൈ.എഫിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രളയത്തിനെ അതിജീവിച്ചും വിജയം നേടിയ കുട്ടനാട്ടിലെ വിദ്യാര്‍ഥികളെ ആദരിക്കുന്ന അതിജീവനത്തിന്റെ വിജയോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇച്‌ഛാശക്‌തിയുള്ള സര്‍ക്കാരിന്റെ വിജയമാണ്‌ വിദ്യാഭ്യാസ മേഖലയിലേത്‌. സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നായി മൂന്ന്‌ ലക്ഷത്തോളം കുട്ടികളാണ്‌ പൊതുവിദ്യാലയത്തില്‍ ചേര്‍ന്നത്‌. ആധുനിക സൗകര്യങ്ങളും പഠനനിലവാരവും വിദ്യാലയങ്ങളില്‍ ഏറെ ഉയര്‍ന്നു. ഇതുമൂലം സാധാരണക്കാര്‍ക്ക്‌ വിദ്യാഭ്യാസത്തിന്‌ ചെലവ്‌ കുറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ആദ്യ ടേം കഴിഞ്ഞശേഷമാണ്‌ പാഠപുസ്‌തകങ്ങള്‍ പോലുമെത്തിയത്‌. എന്നാല്‍ ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ പാഠപുസ്‌തകങ്ങളെത്തി. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊടുക്കുന്ന നല്ല കരുതലും ശ്രദ്ധയുമാണ്‌ ഇതിന്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരേ മനസോടെയാണ്‌ പ്രളയത്തില്‍ കേരളത്തെ സഹായിച്ചതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കേന്ദ്രസഹായം നാമമാത്രമായിരുന്നു. വിദേശരാജ്യങ്ങളില്‍ ലഭിക്കാനുള്ള സഹായത്തിന്‌ കേന്ദ്രം വിലങ്ങുതടിയായി. പ്രളയത്തെ അതിജീവിച്ച്‌ കുട്ടനാട്ടിലെ വിദ്യാര്‍ഥികള്‍ നേടിയ വിജയം അവരുടെ നിശ്‌ചയദാര്‍ഢ്യത്തിന്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ സി.എ അരുണ്‍കുമാര്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്‌, എ.ഐ.വൈ.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. സജിലാല്‍, എ.ഐ. എസ്‌.എഫ്‌ സംസ്‌ഥാന സെക്രട്ടറി ശുഭേഷ്‌ സുധാകര്‍, സി.പി.ഐ സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.വി സത്യനേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW