Wednesday, August 21, 2019 Last Updated 36 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും

uploads/news/2019/06/313450/a1.jpg

ആലപ്പുഴ: വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്ന സ്വകാര്യ ബസ്‌ ഉടമകള്‍ക്കെതിരേ കേസെടുക്കാന്‍ നടപടി. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്‌ മോട്ടോര്‍ വാഹന വകുപ്പും പോലീസും. കണ്‍സഷന്‍ അനുവദിക്കാതിരിക്കുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ നിരീക്ഷണം കര്‍ശനമാക്കിയത്‌.
സ്വകാര്യ ബസുകളിലെ ക്ലീനര്‍മാരാണു വിദ്യാര്‍ഥികളെ ആട്ടിപ്പായിക്കുന്നത്‌. സ്‌റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കും. ബസില്‍ കയറിപ്പറ്റിയാലും മോശമായാണ്‌ വിദ്യാര്‍ഥികളോട്‌ ചില ബസ്‌ ജീവനക്കാര്‍ പെരുമാറുന്നത്‌. ജീവനക്കാര്‍ ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതിരുന്നാല്‍ ഉടമയ്‌ക്കെതിരെ കേസെടുക്കാനാണ്‌ തീരുമാനം.
കണ്‍സഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ബസില്‍ കയറ്റാതിരിക്കുക, പുറപ്പെടുന്നതുവരെ വിദ്യാര്‍ഥികളെ ബസിനു വെളിയില്‍ നിറുത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണം.
വിദ്യാര്‍ഥികളില്‍ നിന്ന്‌ ലഭിക്കുന്ന പരാതിയുടെ വ്യാപ്‌തി അനുസരിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്‌ കേസ്‌ ഫയല്‍ ചെയ്യും. പിഴ ചുമത്തുന്നതു മുതല്‍ ്രെഡെവറുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുന്ന നടപടി വരെയുണ്ടാകും. കണ്‍സഷന്റെ പേരില്‍ ബസില്‍ അവഹേളിക്കപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ 8547639004,0472253160 എന്ന നമ്പരില്‍ അറിയിക്കണം.
സ്‌കൂള്‍ തുറന്നതോടെ ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ പരിശോധന കര്‍ശനമാക്കി. പോലീസും സ്‌റ്റുഡന്റ്‌സ്‌ പോലീസും രാവിലെയും വൈകിട്ടും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കും. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ പ്രൈവറ്റ്‌ ബസ്‌ ഉടമകളെ പങ്കെടുപ്പിച്ച്‌ ഈ മാസം പകുതിയോടെ കലക്‌ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW