Wednesday, August 21, 2019 Last Updated 31 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

യാത്രക്കാര്‍ക്കു ദുരിതം സമ്മാനിച്ച്‌ ടെര്‍മിനല്‍ ബസ്‌ സ്‌റ്റേഷന്‍

കായംകുളം: റെയില്‍വേ സ്‌റ്റേഷന്‌ സമീപത്തെ ടെര്‍മിനല്‍ ബസ്‌ സ്‌റ്റേഷനില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇല്ലാതെ യാത്രക്കാര്‍ വലയുന്നു. ദുസ്‌ഥിതി നഗരസഭാ അധികൃതര്‍ക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയില്ല.
സന്ധ്യയ്‌ക്ക്‌ ശേഷമുള്ള ട്രെയിനുകളില്‍ എത്തി ബസ്‌ കാത്ത്‌ ഇരുട്ടത്ത്‌ നില്‍ക്കേണ്ട സ്‌ഥിതിയാണ്‌. ബസ്‌ സ്‌റ്റേഷനില്‍ ആകെ ഉണ്ടായിരുന്ന ഹൈമാസ്‌റ്റ്‌ ലൈറ്റിന്റെ പവര്‍ബോര്‍ഡ്‌ കത്തിനശിച്ചിട്ട്‌ മാസങ്ങളായി. സ്‌റ്റാന്‍ഡ്‌ ഇരുട്ടിലായതോടെ സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും താവളമായി ഇവിടം മാറി. ഒപ്പം ഭിക്ഷാടകരും ഇവിടെ തമ്പടിക്കുന്നു.
ബസ്‌ സ്‌റ്റേഷനിലെ ശൗചാലയങ്ങള്‍ മാസങ്ങളായി തുറന്ന്‌ പ്രവര്‍ത്തിക്കുന്നില്ല.
കായംകുളം ടൗണിലേക്ക്‌ വരുന്ന ബസുകള്‍ മാത്രമാണ്‌ ടെര്‍മിനല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ കയറുന്നത്‌. തിരികെ കെ.പി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ സ്‌റ്റാന്‍ഡില്‍ കയറാത്തത്‌ യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്‌.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW