Thursday, August 22, 2019 Last Updated 32 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

സ്വന്തം വീടിന്റെ തണലിലേക്ക്‌ ഐഷാ ബീവിയും സഹോദരീപുത്രിയും

മാന്നാര്‍: വാടകവീടുകളില്‍ നിന്ന്‌ സ്വന്തം വീട്ടിലേക്ക്‌ എത്തിയതിന്റെ സന്തോഷത്തിലാണ്‌ എണ്‍പതുകാരിയായ ഐഷാ ബീവി. ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ ചായംപറമ്പില്‍ ഐഷാ ബീവിയും സഹോദരി സുഹ്‌റാ ബീവിയും കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളമായി വിവിധ വീടുകളില്‍ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. സഹോദരി മരിച്ചതോടെ മറ്റ്‌ ആശ്രയങ്ങള്‍ ഇല്ലാതെ സഹോദരിയുടെ മകള്‍ ആരിഫയോടൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.
ഇവരുടെ സ്‌ഥിതി മനസിലാക്കിയ ചോരാത്ത വീട്‌ പദ്ധതി ചെയര്‍മാന്‍ കെ.എ. കരിം, ഐഷാബീവിയുടെ പേരിലുള്ള മുക്കാല്‍ സെന്റ്‌ സ്‌ഥലത്ത്‌ സുമനസുകളുടെ സഹകരണത്തോടെ വീട്‌ നിര്‍മിച്ചു നല്‍കുകയായിരുന്നു. ചോരാത്ത വീട്‌ പദ്ധതിയിലെ 27-ാമത്‌ വീടാണിത്‌.
വീടിന്റെ താക്കോല്‍ദാനം സജി ചെറിയാന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കെ.എ.കരിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രഘുപ്രസാദ്‌, പുത്തന്‍പള്ളി ഇമാം എം.എ. മുഹമ്മദ്‌ ഫൈസി, മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, ജയകുമാര്‍ മണ്ണാമഠം, കെ.ജി.ഗോപാലകൃഷ്‌ണ പിള്ള, ബഷീര്‍ പാലക്കീഴില്‍, റോയി പുത്തന്‍പുരയ്‌ക്കല്‍, എം.എ.ഷുക്കൂര്‍, സുധീര്‍ എലവണ്‍സ്‌, കെ.എ. സലാം, സജികുട്ടപ്പന്‍, ജുനൈദ്‌ ചാപ്രായില്‍, ശശിധരന്‍ തയ്യൂര്‍, കെ.പ്രദീപ്‌, വി.കെ.സജുകുമാര്‍, റെനിജോര്‍ജ്‌, കെ.പി.ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW