Wednesday, August 21, 2019 Last Updated 47 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

തോട്ടപ്പള്ളി സ്‌പില്‍വേ; പൊഴിമുറിക്കല്‍ അവസാനഘട്ടത്തില്‍

uploads/news/2019/06/313202/1.jpg

ആലപ്പുഴ: മണ്‍സൂണ്‍ എത്തിതോടെ തോട്ടപ്പള്ളി സ്‌പില്‍വേയിലെ പൊഴിമുറിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. ഇത്തവണ സര്‍ക്കാര്‍ നേരത്തെതന്നെ പൊഴിയിലെ മണല്‍ നീക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. 18.99 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിച്ചാണ്‌ ഇത്തവണ പൊഴിയിലെ മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയത്‌. മെയ്‌ 31ന്‌ ഇതിന്റെ ജോലികള്‍ കരാറുകാരന്‍ ആരംഭിച്ചു. രണ്ട്‌ ഹിറ്റാച്ചിയില്‍ മുഴുവന്‍ സമയവും തോട്ടപ്പള്ളിയിലെ പൊഴിയില്‍ മണല്‍ നീക്കിക്കൊണ്ടിരിക്കുകയാണ്‌.
ഞായറാഴ്‌ചയോടെ, ജലനിരപ്പ്‌ ഉയരുന്ന സാഹചര്യത്തില്‍ പൊഴിമുറിച്ചുമാറ്റാവുന്ന വിധം മണല്‍ നീക്കല്‍ പൂര്‍ത്തിയാകും. നിലവില്‍ തോട്ടപ്പള്ളി പാലത്തിന്‌ കിഴക്കുവശം ജലനിരപ്പ്‌ ഏറെ താഴെയാണ്‌. 25 മീറ്റര്‍ വീതിയില്‍ 150 മീറ്റര്‍ നീളത്തിലാണ്‌ പൊഴിയിലെ മണല്‍ നീക്കി ആഴം കൂട്ടുന്നത്‌. ശരാശരി മൂന്ന്‌ മീറ്റര്‍ ആഴം വരത്തക്കവിധമാണ്‌ മണ്ണ്‌ കോരി നീക്കുന്നത്‌. ജലനിരപ്പ്‌ ഉയര്‍ന്നാല്‍ അപ്പോള്‍തന്നെ പൊഴിമുഖത്തെ അവസാനഭാഗത്തെ മണല്‍ മൂന്നാം ഘട്ടമായി നീക്കി കടലിലേക്ക്‌ വെള്ളം ഒഴുക്കാനാകുമെന്ന്‌ ഇറിഗേഷന്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ എം.ജി.ബിജു പറഞ്ഞു.
പൊഴിമുഖത്തെ മണല്‍ നീക്കാന്‍ നല്‍കിയ കരാറിന്‌ മൂന്നു മാസത്തെ കരാര്‍ കലാവധികൂടി നല്‍കിയിട്ടുണ്ട്‌. ഈ കാലയളവില്‍ പൊഴിമുഖം അടഞ്ഞാല്‍ സര്‍ക്കാരിന്‌ അധിക ബാധ്യതയില്ലാതെ കരാറുകാര്‍ തന്നെ മണല്‍ നീക്കണമെന്ന വ്യവസ്‌ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ഏതാണ്ട്‌ 9000 ക്യുബിക്‌് മീറ്റര്‍ മണ്ണ്‌ ഇവിടെ നിന്ന്‌ ഇരുവശങ്ങളിലേക്കും നീക്കേണ്ടതുണ്ട്‌. 7000 ക്യുബിക്‌ മീറ്ററിന്‌ മുകളില്‍ മണ്ണ്‌ ഇപ്പോള്‍ തന്നെ വശങ്ങളിലേക്ക്‌ കൂട്ടി ആഴം കൂട്ടിയിട്ടുണ്ട്‌. മണ്‍സൂണ്‍ കനക്കുകയും കായലിലെ ജലനിരപ്പ്‌ ഉയരുകയും ചെയ്‌താല്‍ തോട്ടപ്പള്ളിയിലെ പൊഴിമുഖം മുറിച്ച്‌ ജലനിരപ്പ്‌ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW