Tuesday, August 20, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

കനത്ത മഴയ്‌ക്ക്‌ സാധ്യത ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച്‌ അലര്‍ട്ട്‌

uploads/news/2019/06/313201/4.jpg

ആലപ്പുഴ: ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടാകാവുന്ന അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ ജീവനക്കാരും സന്നദ്ധരായിരിക്കണമെന്ന്‌ എ.ഡി.എമ്മിന്റെ നിര്‍ദേശം. ഓറഞ്ച്‌ അലര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ ഇന്നും നാളെയും വില്ലേജ്‌ ഓഫീസുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ എ.ഡി.എം ഐ.അബ്‌ദൂള്‍ സലാം നിര്‍ദ്ദേശം നല്‍കി. ആവശ്യമായ താലൂക്കുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാനാവുന്ന കെട്ടിടങ്ങള്‍ കണ്ടെത്താനും സ്‌കൂളുകളെ പരമാവധി ഈ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാനും നിര്‍ദേശമുണ്ട്‌.
താലൂക്ക്‌ ആസ്‌ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാ ആസ്‌ഥാനത്തെ ദുരന്തനിവാരണ വിഭാഗത്തിലെ കണ്‍ട്രോള്‍ റൂമിനു പുറമെ പോലീസ്‌ ആസ്‌ഥാനത്തും കണ്‍ട്രോള്‍ റൂം തുറക്കും. കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കുറൂം ജീവനക്കാരുണ്ടെന്ന്‌ ഉറപ്പാക്കും.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ അവിടങ്ങളില്‍ പുറമെ നിന്നുള്ള ഭക്ഷണപൊതിയുള്‍പ്പെടയുള്ളവ സ്വീകരിക്കില്ല. ഭക്ഷണത്തിനാവശ്യമായവ സിവില്‍ സപ്ലൈസ്‌ വഴി സംഭരിക്കാന്‍ നടപടിയുണ്ടാകും. ജില്ലാ സപ്ലൈ ഓഫീസ്‌ ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന്‌ പാചകവാതകം ഉറപ്പാക്കണമെന്നും എ.ഡി.എം. നിര്‍ദ്ദേശിച്ചു.
ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംവിധാനമൊരുക്കും. വിവിധ ആരോഗ്യ വിഭാഗങ്ങളെ ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനം. കുട്ടനാട്‌ പോലുള്ള ഭാഗങ്ങളിലേക്ക്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ പോകാനാവശ്യമായ ബോട്ടുള്‍പ്പെടയുള്ള ഗതാഗത സൗകര്യവുമൊരുക്കും.
മഴ ശക്‌തമായാല്‍ അതത്‌ ദിവസം വൈകിട്ട്‌ മൂന്നിനകം നാശനഷ്‌ടം സംബന്ധിച്ച കണക്ക്‌ കലക്‌ടറേറ്റില്‍ ലഭ്യമാക്കണം. വീടുകളുടെ നഷ്‌ടം റവന്യൂ വകുപ്പ്‌ കണക്കാക്കുമെങ്കിലും യഥാര്‍ഥനഷ്‌ടം കണക്കാക്കാന്‍ പഞ്ചായത്തുകളെയാണ്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ ഇരു വകുപ്പുകളും ഏകോപിച്ച്‌ പ്രവര്‍ത്തിക്കണമെന്നും എ.ഡി.എം നിര്‍ദ്ദേശിച്ചു. കൃഷി, കന്നുകാലി തുടങ്ങിയവയ്‌ക്കുണ്ടാകുന്ന നഷ്‌ടവും ബന്ധപ്പെട്ട വകുപ്പുകള്‍ അതത്‌ ദിവസം റിപ്പോര്‍ട്ട്‌ ചെയ്യണം.
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ അവിടേക്കാവശ്യമായ കുടിവെള്ളം ജല അതോറിട്ടി എത്തിക്കാനും ഇതിന്റെ വിതരണം പഞ്ചായത്തിനെ ഏല്‍പിക്കാനും തീരുമാനമായി. പോലീസ്‌, അഗ്‌നിരക്ഷ വകുപ്പുകള്‍ ആവശ്യമായ സംവിധാനങ്ങളോടെ സര്‍വസജ്‌ജരായ നിലയുറപ്പിക്കും. അപകട ഭീഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളുടെ ചില്ലകള്‍ പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗത്തിന്റെ സഹായത്തോടെ വെട്ടിമാറ്റണം.
ജില്ലയിലെ സ്‌കൂളുകള്‍ ഉള്‍പ്പെടയുള്ള പൊതു സ്‌ഥാപനങ്ങളുടെ ക്ഷമത അടിയന്തരമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പൊതുമരാമത്ത്‌ കെട്ടിട വിഭാഗത്തിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ക്ഷമതയില്ലാത്ത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളെ അടപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. മഴക്കാലത്ത്‌ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്‌ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ടി.പി.സി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.ഓറഞ്ച്‌ അലര്‍ട്ട്‌ ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ്‌ ഉള്ളപ്പോള്‍ ഒരുകാരണവശാലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്നുറപ്പാക്കാന്‍ മത്സ്യവകുപ്പിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കടലില്‍ ആവശ്യമായ രക്ഷാദൗത്യത്തിനുള്ള സജ്‌ജീകരണവും ഏര്‍പ്പെടുത്തണം. വൈദ്യുതി രംഗത്തെ പ്രശ്‌നങ്ങള്‍ നേരിടാന്‍ രണ്ടു സര്‍ക്കിളുകളിലായി അടിയന്തിര കര്‍മ്മസേനയെ സജ്‌ജമാക്കുന്നതായി കെ.എസ്‌.ഇ.ബി അധികൃതര്‍ അവലോകന യോഗത്തില്‍അറിയിച്ചു.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW