Tuesday, August 20, 2019 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

മാലിന്യം നിറഞ്ഞ്‌ മാര്‍ക്കറ്റ്‌; രോഗഭീതിയില്‍ നാട്‌

പൂച്ചാക്കല്‍: മാര്‍ക്കറ്റില്‍ മാലിന്യം കുമിഞ്ഞുകൂടി. പകര്‍ച്ചവ്യാധി ഭീതിയില്‍ നാട്‌. മാലിന ജലം ഒഴുക്കുന്നതിനായി നിര്‍മിച്ച കാന നിറഞ്ഞ്‌ ജലനിര്‍ഗമനം നിലച്ചിട്ട്‌ മാസങ്ങള്‍. ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ജീവനക്കാര്‍ ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുന്നതായാണ്‌ വിമര്‍ശനം ഉയരുന്നത്‌. ശുചിത്വത്തിന്റെ പേരില്‍ വ്യാപാര സ്‌ഥാപനങ്ങളിലടക്കം തുടര്‍ച്ചയായി പരിശോധന നടത്തുന്ന ആരോഗ്യ വകുപ്പ്‌ അധികൃതരും മാര്‍ക്കറ്റിലേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നില്ലത്രേ. മാലിന ജലം കെട്ടിനില്‍ക്കുന്നത്‌ കൊതുകും കൂത്താടിയും പെരുകുന്നതിന്‌ കാരണമായി. പകല്‍ സമയങ്ങളില്‍ പോലും മേഖലയില്‍ കൊതുക്‌ ശല്ല്യം രൂക്ഷമായി.
മാലിന്യങ്ങള്‍ തിങ്ങി നിറഞ്ഞതോടെ പ്രദേശം തെരുവ്‌ നായകളുടെ വിഹാര കേന്ദ്രമായി. മാര്‍ക്കറ്റില്‍ പുതുതായി കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ ഉപയോഗ യോഗ്യമാക്കാനായിട്ടില്ല. ഇതുമൂലം മത്സ്യ വില്‍പ്പനക്കാരടക്കം മണ്ണില്‍ തട്ടൊരുക്കി കച്ചവടം നടത്തേണ്ട സ്‌ഥിതിയാണ്‌. വൈദ്യുതി ലഭിച്ചാല്‍ യാഥാസമയം മാലിന്യം കഴുകി കളയാനും ശുചിത്വം ഉറപ്പാക്കാനും കഴിയുമെന്ന്‌ കച്ചവടക്കാര്‍ പറഞ്ഞു. വൈദ്യതി കണക്ഷന്‍ ലഭിക്കുന്നതിന്‌ പഞ്ചായത്ത്‌ ഇതുവരെ തുക അടച്ചിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി അധികൃതര്‍ പറഞ്ഞു. മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തില്‍ ഹൈമാസറ്റ്‌ ലൈറ്റ്‌ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക്‌ ഇത്‌ പ്രയോജനപ്പെടുന്നില്ലെന്നാണ്‌ കച്ചവടക്കാരുടെ പരാതി. മഴക്കാലം ശക്‌തമാകുന്നതോടെ മാര്‍ക്കറ്റിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും സ്‌ഥിതി പരിതാപകരമാകും. കെട്ടിട നികുതി പിരിക്കുന്നതല്ലാതെ തൈക്കാട്ടുശേരി പഞ്ചായത്ത്‌ അധികൃതര്‍ ഇവിടേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നില്ലെന്ന്‌ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. മാലിന്യം നീക്കം ചെയ്യാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW