Tuesday, August 20, 2019 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

ഒറ്റമശേരിയില്‍ കടലാക്രമണം രൂക്ഷം; ഒഴിഞ്ഞ്‌ പോകാതെ തീരവാസികള്‍

ചേര്‍ത്തല: കടലാക്രമണം രൂക്ഷമായ ഒറ്റമശേരിയില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. ഒഴിഞ്ഞ്‌ പോകാന്‍ തയാറാകാതെ തീരവാസികള്‍. മേഖലയിലെ അഞ്ച്‌ വീടുകള്‍ ഏത്‌ നിമിഷവും കടലെടുക്കാവുന്ന സ്‌ഥിതിയിലാണ്‌. 15 ഓളം വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയേറി.
കടക്കരപ്പള്ളി പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ കൊച്ചുകടപ്പുരക്കല്‍ ചന്ദ്രമതി, പള്ളിപറമ്പില്‍ ചിന്നന്‍, മുതുകേല്‍ ഏലിക്കുട്ടി, പള്ളിപ്പറമ്പില്‍ സെലീന, കുന്നുമ്മല്‍ സാലസ്‌ എന്നിവരുടെ വീടുകളാണ്‌ തകര്‍ച്ച ഭീഷണി നേരിടുന്നത്‌.
മേഖലയില്‍ 560 മീറ്റര്‍ ഭാഗത്താണ്‌ കടല്‍ ഭിത്തിയില്ലാത്തത്‌. കടലാക്രമണ ഭീഷണി നേരിടുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ ഉദ്യോഗസ്‌ഥ തലത്തില്‍ തീരുമാനിച്ചിരുന്നു. മേഖല സന്ദര്‍ശിച്ച മന്ത്രി പി. തിലോത്തമന്റെ നിര്‍ദ്ദേശ പ്രകാരം ഇതിനായി ഇന്നലെ ഒറ്റമശേരി പള്ളി പാരിഷ്‌ ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മിനി പങ്കജാക്ഷന്‍, തഹസില്‍ദാര്‍ കെ.ആര്‍ രാജേന്ദ്രബാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെയിംസ്‌ ചിങ്കുതറ, പഞ്ചായത്ത്‌ അംഗം ജെമ്മ മാത്യു, എന്നിവര്‍ പങ്കെടുത്തു. യോഗത്തിലാണ്‌ വീടൊഴിയാനാകില്ലെന്ന നിലപാട്‌ തീരവാസികള്‍ സ്വീകരിച്ചത്‌. പുലിമുട്ട്‌ സ്‌ഥാപിച്ചും സംരക്ഷണ ഭിത്തി നിര്‍മിച്ചും കടലാക്രമണത്തിന്‌ ശാശ്വതപരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. മേഖലയില്‍ താല്‍ക്കാലിക സംരക്ഷണ ഭിത്തി നിര്‍മാണത്തതിന്‌ കല്ലിറക്കുന്നതിന്‌ ജലസേചന വകുപ്പ്‌ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കി. അടിയന്തിര സാഹചര്യം നേരിടുന്നതിന്‌ ഒറ്റമശ്ശേരി എല്‍.പി സ്‌കൂള്‍, കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവങ്ങളില്‍ ക്യാമ്പുകള്‍ സജ്‌ജമാക്കുന്നതിനും നടപടി തുടങ്ങി.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW