Tuesday, August 20, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

ബൈക്കിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയില്‍

മണ്ണഞ്ചേരി: പെണ്‍കുട്ടിയെ ബൈക്കിലെത്തി ഉപദ്രവിച്ച കേസിലെ പ്രതി പിടിയില്‍. ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ തൈക്കല്‍ ഇലഞ്ഞിയ്‌ക്കല്‍ ആല്‍ബര്‍ട്ടാ(വിജി-45)ണ്‌ പിടിയിലായത്‌. കഴിഞ്ഞ മൂന്നിന്‌ വൈകിട്ട്‌ 5.30-ഓടെ കഞ്ഞിക്കുഴിയില്‍ നിന്നും വീട്ടിലേയ്‌ക്ക്‌ നടന്നു പോകുകയായിരുന്ന പതിനെട്ടുകാരിയെ ആളൊഴിഞ്ഞ സ്‌ഥലത്തുവെച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം അതുവഴി വന്ന യാത്രക്കാരെ കണ്ട്‌ പ്രതി കടന്നു കളഞ്ഞു. ബൈക്ക്‌ നമ്പര്‍ ഹെല്‍മറ്റ്‌ ഉപയോഗിച്ച്‌ മറച്ച നിലയിലായതിനാല്‍ വ്യക്‌തമായിരുന്നില്ല.
തുടര്‍ന്ന്‌ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ്‌ പ്രതിയെ പിടികൂടിയത്‌. മാരാരിക്കുളം സി.ഐ. രാജേഷ്‌, എസ്‌.ഐ. അഷറഫ്‌, മാരാരിക്കുളം സി.പി.ഓമാരായ അശോകന്‍, ഗിരീഷ്‌, പ്രവീണ്‍, അര്‍ത്തുങ്കല്‍ സി.പി.ഓ സേവ്യര്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌. ആലപ്പുഴ സൗത്ത്‌, നോര്‍ത്ത്‌, മണ്ണഞ്ചേരി സ്‌റ്റേഷനിലുകളായി പത്തിലേറെ മോഷണ ക്കേസുകളില്‍ പ്രതിയാണ്‌ ആല്‍ബര്‍ട്ട്‌.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌റ്റേഷന്‍ പരിധിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടേയും ആലപ്പി വിഷന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സ്‌ഥാപിച്ച 32 ക്യാമറകളാണ്‌ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്‌.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW