Tuesday, August 20, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

വിദ്യാര്‍ഥിനിയെ അപമാനിച്ച്‌ ഒളിവില്‍പോയ യുവാവിനെ സമാനകേസില്‍ അറസ്‌റ്റ്‌ ചെയ്‌തു

ആലപ്പുഴ: നഗരത്തിലെ ഒരു സ്‌കൂള്‍ പരിസരത്ത്‌ വിദ്യാര്‍ഥിനിയോട്‌ ലൈംഗീകാതിക്രമം കാണിച്ച കേസിലെ പ്രതിയെ മാസങ്ങള്‍ക്ക്‌ ശേഷം അറസ്‌റ്റു ചെയ്‌തു. ചേര്‍ത്തല നഗരസഭ 28-ാം വാര്‍ഡില്‍ തോലത്തുവീട്ടില്‍ നെപ്‌റ്റ്യൂണിനെയാ (29) ണ്‌ ആലപ്പുഴ സൗത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാര്‍ച്ച്‌ 15നായിരുന്നു
കേസിനാസ്‌പദമായ സംഭവം. പിന്നീട്‌ ഒളിവില്‍പ്പോയ ഇയാളെ കണ്ടെത്താന്‍ പോലീസ്‌ രേഖാചിത്രം തയാറാക്കി പത്രത്തില്‍ പരസ്യപ്പെടുത്തിയിരുന്നു. പ്രവേശനോത്സവദിവസമായ കഴിഞ്ഞദിവസം സ്‌കൂള്‍ പരിസരത്ത്‌ എത്തിയ പ്രതി സമാനരീതിയില്‍ മറ്റ്‌ രണ്ട്‌ വിദ്യാര്‍ഥിനികള്‍ക്കുനേരെയും ലൈഗിംകാതിക്രമം നടത്തി.
ഇത്‌ ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥിനി പ്രതിയെ തിരിച്ചറിഞ്ഞ്‌ ബഹളം വച്ചതോടെ ഇയാള്‍ സ്‌കൂള്‍ ശൗചാലയത്തിലൊളിച്ചു. തുടര്‍ന്ന്‌ വിവരമറിഞ്ഞെത്തിയ പോലീസ്‌ നെപ്‌ട്യൂണിനെ അറസ്‌റ്റ്‌ ചെയ്‌തു. പ്രവേശനോത്സവ ദിനത്തിലെ രണ്ട്‌ കേസുകള്‍കൂടി ഉള്‍പ്പെടുത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി നെപ്‌ട്യൂണിനെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW