Tuesday, August 20, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.35 AM

നവാഗതരുടെ പ്രവാഹത്തില്‍ തിളങ്ങി നീര്‍ക്കുന്നം എസ്‌.ഡി.വി.ഗവ.യു.പി. സ്‌കൂള്‍

uploads/news/2019/06/312978/a1.jpg

അമ്പലപ്പുഴ: നവാഗതരുടെ പ്രവാഹത്തില്‍ തിളങ്ങി നീര്‍ക്കുന്നം എസ്‌.ഡി.വി.ഗവ.യു .പി സ്‌കൂള്‍. ഒന്നാം ക്ലാസില്‍ ഈ അധ്യയന വര്‍ഷം ഇവിടെ പ്രവേശനം നേടിയത്‌ 136 കുരുന്നുകളാണ്‌.
കഴിഞ്ഞ വര്‍ഷം ഇത്‌ 106 ആയിരുന്നു. ഇത്തവണ അഞ്ച്‌ ഡിവിഷനുകളാണ്‌ ഒന്നാം ക്ലാസിലുള്ളത്‌.
അഞ്ചാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷം 262 വിദ്യാര്‍ഥികളായിരുന്നത്‌ ഇത്തവണ 296 ആയി ഉയര്‍ന്നു. പ്രീ പ്രൈമറി വിഭാഗത്തിലടക്കം 1600 ലധികം വിദ്യാര്‍ഥികളാണ്‌ ഈ പൊതു വിദ്യാലയത്തില്‍ അറിവ്‌ പകരാനെത്തിയത്‌.
യു.പി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളായി നീര്‍ക്കുന്നം മാറി. ഒന്നാം ക്ലാസില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂളും ഇതു തന്നെയാണ്‌. ഉത്സവാന്തരീക്ഷത്തിലാണ്‌ ഇന്നലെ അമ്പലപ്പുഴ ഉപജില്ലാ പ്രവേശനോത്സവം ഇവിടെ നടന്നത്‌. അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.ജുനൈദ്‌ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌തു .
ബ്ലോക്ക്‌ പഞ്ചായത്തംഗം യു.എം.കബീര്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദീപാ റോസ്‌ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗം എ.ആര്‍.കണ്ണന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം പി.സാബു, ഗ്രാമ പഞ്ചായത്തംഗം ഷാജി.സി, ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ജി.സുമംഗലി, പഞ്ചായത്ത്‌ സെക്രട്ടറി രാജ്‌ കുമാര്‍.ജി, എം.ലക്ഷ്‌മി, ശ്രീജാ രാമകൃഷ്‌ണന്‍, സീനാ മനോജ്‌, ദീപാഗോപിനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു. എസ്‌.എം.സി ചെയര്‍മാന്‍ എച്ച്‌.സലാം സ്വാഗതവും ഹെഡ്‌മാസ്‌റ്റര്‍ മധുകുമാര്‍.എസ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Friday 07 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW