Friday, August 23, 2019 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 12.29 AM

പരാജയങ്ങളില്‍ കോണ്‍ഗ്രസ്‌ തളരില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊല്ലം: തെരഞ്ഞെടുപ്പു പരാജയങ്ങളില്‍ കോണ്‍ഗ്രസ്‌ തളരില്ലെന്നു കാസര്‍കോട്‌ മണ്ഡലത്തിലെ നിയുക്‌ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇന്ത്യ എന്നുംഹൃദയപൂര്‍വം ചേര്‍ത്തു പിടിച്ചിട്ടുള്ളത്‌ കോണ്‍ഗ്രസിനെയാണ്‌. തെരഞ്ഞെടുപ്പു പരാജയങ്ങള്‍ താല്‍ക്കാലികമാണെന്നും വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ്‌ മടങ്ങിവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസില്‍ നല്‍കിയ വരവേല്‍പ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ജി. രതികുമാര്‍, കെ.പി.സി.സി. നേതാക്കളായ മോഹന്‍ ശങ്കര്‍, എ.കെ. ഹഫീസ്‌, രമാ രാജന്‍, ഡി.സി.സി. ഭാരവാഹികളായ സൂരജ്‌ രവി, എസ്‌. വിപിനചന്ദ്രന്‍, കെ.ജി. രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 31 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW