Tuesday, August 20, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

പുനര്‍ജനി; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി

uploads/news/2019/05/311374/k4.jpg

പുനലൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ ചെമ്മന്തൂര്‍ തോടും പരിസരവും വൃത്തിയാക്കി പുനര്‍ജനി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കഴിഞ്ഞ വര്‍ഷം പുനര്‍ജനി ഒന്നാംഘട്ടമായി പുനലൂരിലെ ജലാശയങ്ങളെല്ലാം നഗരസഭ ശുചീകരിച്ചിരുന്നു.
ഇതുമൂലം കഴിഞ്ഞ പ്രളയകാലത്തു ക.ൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായില്ല. ഇന്നലെ രാവിലെ ഒന്‍പതിന്‌ നഗരസഭാ ചെയര്‍മാന്‍ കെ. രാജശേഖരന്‍ പുനര്‍ജനി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ സുഭാഷ്‌ ജി. നാഥ്‌ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ സുശീലാ രാധാകൃഷ്‌ണന്‍, സ്‌ഥിരം സമിതി അംഗങ്ങളായ ബി. സുജാത, വി. ഓമനക്കുട്ടന്‍, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, കൗണ്‍സിലര്‍മാരായ അഡ്വ. സുരേന്ദ്രനാഥ തിലകന്‍, ഇന്ദുലേഖ, സിന്ധു ഗോപകുമാര്‍, നഗരസഭാ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ജി. അജി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
ഈ വര്‍ഷവും മഴത്തെത്തും മുമ്പു തന്നെ പുനലൂരിലെ എല്ലാ ജലസ്രോതസുകളും ശുചിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW