Monday, August 19, 2019 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

പഞ്ചായത്ത്‌ ശേഖരിച്ച്‌ ഷെഡില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കത്തി

uploads/news/2019/05/311373/k3.jpg

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍നിന്നും ശേഖരിച്ച പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡ്‌ തീപിടിച്ച്‌ നശിച്ചു.
ഓയൂര്‍ ചന്തയ്‌ക്കുള്ളിലെ ഷെഡിലായിരുന്നു പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്നത്‌.
ഇന്നലെ രാത്രി ഏഴിനോടെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ അലൂമിനിയം ഷീറ്റ്‌ മേഞ്ഞ ഷെഡ്‌ കത്തി അമര്‍ന്നു.
കഴിഞ്ഞ ആറു മാസമായി വാര്‍ഡുകളില്‍നിന്നും ശേഖരിച്ച പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ഇവിടെ സൂക്ഷിച്ചുവരികയായിരുന്നു.
പ്ലാസ്‌റ്റിക്‌ ഷ്രെഡിങ്ങിനുവേണ്ടിയുള്ള യൂണിറ്റും പഞ്ചായത്തിന്‌ അനുവദിച്ചിരുന്നു. ഷ്രെഡിങ്‌ യൂണിറ്റ്‌ ഇവിടെ തുടങ്ങുന്നതിനുവേണ്ടിയായിരുന്നു പ്ലാസ്‌റ്റിക്‌ സൂക്ഷിച്ചിരുന്നത്‌.
എട്ടിനോടെ കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജി. സനില്‍, മുന്‍ വൈസ്‌ പ്രസിഡന്റ്‌ നൗഷാദ്‌ എന്നിവര്‍ സ്‌ഥലത്തെത്തിയിരുന്നു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW