Tuesday, August 20, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

പ്രളയനഷ്‌ടം മറക്കാന്‍ പ്രീതിക്ക്‌ സ്‌നേഹവീട്‌

uploads/news/2019/05/311372/k2.jpg

കൊല്ലം: പ്രളയം തകര്‍ത്ത പ്രതീക്ഷകള്‍ക്കും അപ്പുറം കുടുംബത്തിനു സമാധാനത്തോടെ അന്തിയുറങ്ങാനുള്ള സ്‌നേഹവീട്‌ യാഥാര്‍ഥ്യമായപ്പോള്‍ പ്രീതിയുടെ കണ്ണുകള്‍ നിറഞ്ഞു.
കഴിഞ്ഞ ഓഗസ്‌റ്റിലെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന മണ്‍ട്രോതുരുത്തു സ്വദേശിനിയായ പ്രീതി, കൂലിപ്പണിക്കാരനായ ഭര്‍ത്താവ്‌ സലികുമാര്‍, മക്കളായ ജിത്തു, അനു എന്നിവരടങ്ങുന്ന കുടുംബത്തിനാണ്‌ സുമനസുകള്‍ വീട്‌ നിര്‍മിച്ചു നല്‍കിയത്‌. ചാത്തന്നൂര്‍ ബില്‍ഡപ്‌ മെറ്റീരിയല്‍സാണ്‌
വീട്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌. ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍ വീടിന്റെ താക്കോല്‍ കൈമാറി. 550 ചതുരശ്ര അടി വരുന്ന വീട്‌ ടൈല്‍ പാകി മനോഹരമാക്കി നിര്‍മിക്കാന്‍ എട്ട്‌ ലക്ഷം രൂപ ചെലവായി. മണ്‍ട്രോതുരുത്തിലെ വാഹനം കടന്നെത്താത്ത സ്‌ഥലത്തായതിനാല്‍ വള്ളത്തിലാണു നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്‌. ജനുവരിയില്‍ നിര്‍മാണം ആരംഭിച്ച്‌ മൂന്നു മാസം കൊണ്ടു തന്നെ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ താക്കോല്‍ കൈമാറ്റം അല്‍പം വൈകി എന്നു മാത്രം.
ചടങ്ങില്‍ മണ്‍ട്രോതുരുത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു കരുണാകരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അംഗം തങ്കമണി ശശിധരന്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌. മഞ്‌ജു, അംഗങ്ങളായ ഷൈനി കൃഷ്‌ണകുമാര്‍, നിത്യാ ബാബു, രാജ്‌ലാല്‍, അഭിജിത്‌, കൊല്ലം തഹസില്‍ദാര്‍ ജി.കെ. സുരേഷ്‌കുമാര്‍, വില്ലേജ്‌ ഓഫീസര്‍ രാജേഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലം താലൂക്കില്‍ പ്രളയത്തില്‍ തകര്‍ന്ന 69 വീടുകളില്‍ പൂര്‍ത്തിയായ ആദ്യ വീടാണിത്‌. മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
1390 വീടുകള്‍ ഭാഗികമായി തകര്‍ച്ച നേരിട്ടു. പ്രളയാനന്തരം താലൂക്കില്‍ 3537 പേര്‍ക്ക്‌ 10,000 രൂപ വീതം നല്‍കിയിരുന്നു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW