Wednesday, August 21, 2019 Last Updated 27 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

ഇരവിപുരം പോലീസ്‌ എം.എല്‍.എക്ക്‌ വിടുപണി ചെയ്യുന്നു: അഡ്വ. ബിന്ദുകൃഷ്‌ണ

uploads/news/2019/05/311371/k1.jpg

കൊല്ലം: എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇരവിപുരം പോലീസ്‌ എം.എല്‍.എക്ക്‌ വിടുപണി ചെയ്യുകയാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ.ബിന്ദുകൃഷ്‌ണ ആരോപിച്ചു. ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സി.ഐ. ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവര്‍. പിണക്കല്‍ ഫൈസ്‌, അന്‍സര്‍ അടക്കമുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ പിടിച്ചെങ്കിലും എം.എല്‍.എയുടെ ഇടപെടലില്‍ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിടുകയാണ്‌ പോലീസ്‌ ചെയ്‌തതെന്ന്‌ ബിന്ദുകൃഷ്‌ണ പറഞ്ഞു.
പ്രതിഷേധ മാര്‍ച്ചില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇരവിപുരം അസംബ്ലി പ്രസിഡന്റ്‌ പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി അഡ്വ. എ. ഷാനവാസ്‌ഖാന്‍, ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ എസ്‌. വിപിനചന്ദ്രന്‍, എം.എം. സജ്‌ജീവ്‌കുമാര്‍, ഡി. ഗീതാകൃഷ്‌ണന്‍, പ്രതീഷ്‌കുമാര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍. അരുണ്‍രാജ്‌, ഷെഫീക്ക്‌ കിളികൊല്ലൂര്‍, കമറുദീന്‍, അസൈന്‍ പള്ളിമുക്ക്‌, മണിയംകുളം ബദറുദ്ദീന്‍, ഷിബു കൊട്ടിയം, മഷ്‌ഹൂര്‍, ലിസ്‌റ്റന്‍, കെ.ബി. ഷഹാല്‍, റാഫി കൊല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW