Friday, August 23, 2019 Last Updated 41 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

എല്‍.ഡി.എഫിന്റെ പരാജയം താല്‍ക്കാലികം: എ.എം. ആരിഫ്‌

കൊല്ലം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ബാധിച്ചിട്ടുണ്ടാകാമെന്ന്‌ ആലപ്പുഴയിലെ നിയുക്‌ത എം.പി. എ.എം. ആരിഫ്‌. കൊല്ലം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതും തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടാക്കി.
സര്‍ക്കാര്‍ ആരെയും ശബരിമലയില്‍ കയറ്റാനായി ശ്രമിച്ചിട്ടില്ല. സുപ്രീംകോടതി വിധി നടപ്പക്കാന്‍ എല്‍.ഡി.എഫ്‌. വാശിപിടിച്ചില്ല. സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനായാണ്‌ ശബരിമലയില്‍ കയറാനെത്തിയവര്‍ക്ക്‌ സംരക്ഷണം നല്‍കിയത്‌.
അല്ലാതെ ആരെയും ശബരിമലയില്‍ കയറ്റാനായി സര്‍ക്കാരോ എല്‍.ഡി.എഫോ ശ്രമിച്ചിട്ടില്ല. സി.പി.ഐയുടേയും സി.പി.എമ്മിന്റേയും യുവജന സംഘടനകളെ സംഘടിപ്പിച്ചു ശബരിമലയില്‍ പ്രക്ഷോഭമുണ്ടാക്കി സ്‌ത്രീകളെ കയറ്റാന്‍ എല്‍.ഡി.എഫിന്‌ സാധിക്കും.
എന്നിട്ടും അതിനൊന്നും സര്‍ക്കാരോ ഇടതു മുന്നണിയോ ശ്രമിച്ചിട്ടില്ല.
വിശ്വാസി സമൂഹത്തിന്റേയും എന്‍.എസ്‌.എസിന്റേയും വോട്ടുകള്‍ തനിക്കാണ്‌ ലഭിച്ചത്‌. മോഡി പേടിയാണ്‌ കേരളത്തില്‍ യു.ഡി.എഫിന്‌ അനുകൂലമായത്‌.
ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ മാത്രമല്ല യു.ഡി.എഫിന്‌ ലഭിച്ചത്‌. മതേതര ഭരണഘടന വിശ്വാസികളും യു.ഡി.എഫിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. എല്‍.ഡി.എഫിന്റെ പരാജയം താല്‍ക്കാലികമാണ്‌.
എല്‍.ഡി.എഫ്‌ പരാജയത്തെ അതിജീവിക്കും. നല്ലൊരു എം.എല്‍.എയെ നഷ്‌ടപ്പെടുമെന്നുള്ള പ്രചാരണത്തിന്റെ ഭാഗമായാണ്‌ അരൂരില്‍ തനിക്ക്‌ വോട്ട്‌ കുറഞ്ഞതെന്നു ചോദ്യത്തിനു മറുപടിയായി ആരിഫ്‌ പറഞ്ഞു.
കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക്‌ യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW