Wednesday, August 21, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

എഴുകോണ്‍ സംഭവം; വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം: എ.ഐ.വൈ.എഫ്‌.

കൊല്ലം: എഴുകോണില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടും കേസ്‌ എടുക്കാതിരിക്കുകയും പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത പോലിസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ എ.ഐ.വൈ.എഫ്‌. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി. പ്രാദേശിക നേതാവായ പ്രതിയെ രക്ഷിക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌.
ഒരു പോലീസ്‌ ഉദ്യോഗസ്‌ഥ ഇരയുടെ ചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക്‌ അയച്ചുവെന്ന ഗുരുതരമായ ആരോപണവും ഉയരുന്നു.
പരാതി ലഭിച്ചിട്ട്‌ ഏറെ ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാതിരുന്ന പോലീസ്‌ തിരുവനന്തപുരം റേഞ്ച്‌ ഐ.ജിക്ക്‌ പരാതി നല്‍കിയതിന്‌ ശേഷമാണ്‌ ഇരയെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തത്‌.
പോസ്‌കോ വകുപ്പ്‌ പോലും ചുമത്താതെ നിസാര വകുപ്പുകള്‍ ചേര്‍ത്തു പ്രതിയെ രക്ഷിക്കുന്ന സമീപനമാണ്‌ പോലീസ്‌ കൈക്കൊണ്ടത്‌.
പ്രതിക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കേസ്‌ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയും ഇരയുടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്‌ത ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ്‌. ജില്ലാ പ്രസിഡന്റ്‌ എസ്‌. വിനോദ്‌കുമാറും സെക്രട്ടറി ജഗത്‌ ജീവന്‍ ലാലിയും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW