Tuesday, August 20, 2019 Last Updated 21 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 12.41 AM

പോലീസും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും ഏറ്റുമുട്ടി

കൊല്ലം: കടയ്‌ക്കലില്‍ വാഹനപരിശോധനക്കിടെ പോലീസും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മിനി സിവില്‍ സ്‌റ്റേഷന്‌ സമീപം വാഹന പരിശോധന നടത്തുകയായിരുന്നു കടയ്‌ക്കല്‍ സി.ഐയും സംഘവും. ഈ സമയം ഓട്ടോയിലെത്തിയ ചിതറ സ്വദേശികളും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുമായ ബിനോയ്‌, വിഷ്‌ണു, മനു എന്നിവര്‍ മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തി. ഇവരോട്‌ ജീപ്പില്‍ കയറാന്‍ സി.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്നു വാക്കേറ്റവും അടിപിടിയുമായി. സി.ഐക്കും മൂവര്‍ക്കും പരുക്കേറ്റു. തുടര്‍ന്നു മൂവരേയും പിടികൂടി സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ പോലീസ്‌ മര്‍ദിച്ചതെന്ന്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Thursday 30 May 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW